പരമ്പര തൂത്തുവാരാന്‍ ഇന്ത്യ, നാണക്കേടില്‍ നിന്ന് രക്ഷ നേടാന്‍ ഓസീസ്
Sep 28, 2017, 10:24 IST
ബംഗളൂരു: (www.kasargodvartha.com 28.09.2017) ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ഏകദിന മത്സരം വ്യാഴാഴ്ച നടക്കും. 3-0 ക്ക് വിജയിച്ചു നില്‍ക്കുന്ന ഇന്ത്യയ്ക്ക് പരമ്പര തൂത്തുവാരുകയാണ് ലക്ഷ്യം. കഴിഞ്ഞ മൂന്നു കളിയിലും ഇന്ത്യയോട് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന ഓസീസ് നാണക്കേടില്‍ നിന്ന് രക്ഷ നേടാനാണ് ശ്രമം. ഇന്‍ഡോറിലെ ജയത്തോടെ ഇന്ത്യ അഞ്ച് മത്സരങ്ങളിലെ പരമ്പര സ്വന്തമാക്കിയിരുന്നത്.
തുടര്‍ച്ചയായ പത്താം വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യയിന്നിറങ്ങുന്നത്. ഏകദിനത്തില്‍ ഇന്ത്യക്കിതുവരെ അത്തരമൊരു നേട്ടം അവകാശപ്പെടാനില്ല. ഓസീസ് ഈ നേട്ടം ആറ് തവണയും ദക്ഷിണാഫ്രിക്ക അഞ്ചു തവണയും നേടിയിട്ടുണ്ട്. ഇംഗ്ലണ്ട്, പാകിസ്താന്‍, വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ രണ്ട് വീതവും ന്യൂസിലാന്‍ഡ് ഒരു തവണയും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.
കഴിഞ്ഞ മത്സരത്തില്‍ കളിച്ച ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാകില്ലെന്നാണ് സൂചന. കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ, എം എസ് ധോണി, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ സ്ഥിരത കൈവരിച്ചാല്‍ ടീമിന് ഗുണം ചെയ്യും. അതേസമയം ഓസീസ് താരങ്ങളെ പരീക്ഷിച്ചേക്കും. മാത്യു വെയ്ഡ്, പാറ്റ് കമ്മിന്‍സ്, ആഷ്ടണ്‍ ആഗര്‍ എന്നിവര്‍ കളിച്ചേക്കില്ല. പകരം ആഡം സാംപ, ജെയിംസ് ഫോക്ക്‌നര്‍ എന്നിവര്‍ക്ക് അവസരം ലഭിച്ചേക്കും.
ഡേവിഡ് വാര്‍ണര്‍ തന്റെ നൂറാം ഏകദിന മത്സരത്തിനാകും ബംഗളൂരുവില്‍ ഇറങ്ങുക. നാല് വര്‍ഷത്തിന് ശേഷം ബംഗളൂരുവില്‍ നടക്കുന്ന ആദ്യ ഏകദിനമാണിതെന്ന പ്രത്യേകതയും ഇന്ത്യ-ഓസീസ് മത്സരത്തിനുണ്ട്. ജയിച്ചാല്‍ ഏകദിനത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും കോഹ്‌ലിക്കും സംഘത്തിനുമാകും. ഉച്ചക്ക് 1.30 നാണ് മത്സരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Sports, Top-Headlines, India, cricket, India vs Australia 4th ODI Preview: Confident India on verge of another record