ദേശീയ ഫുട്ബോൾ താരം കൊളക്കാട്ട് കുടിയിൽ ആര്യശ്രീക്ക് സംസ്ഥാന കായിക വകുപ്പിന്റെ പുതുവത്സര സമ്മാനമായി വീട്; താക്കോൽ ദാനം നടന്നു
Jan 9, 2021, 17:31 IST
നീലേശ്വരം: (www.kasargodvartha.com 09.01.2021) ദേശീയ ഫുട്ബോൾ താരം ബങ്കളം രാങ്കണ്ടത്തെ കൊളക്കാട്ട് കുടിയിൽ ആര്യശ്രീക്ക് സംസ്ഥാന കായിക വകുപ്പിന്റെ പുതുവത്സര സമ്മാനമായി സർക്കാർ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം മന്ത്രി ഇ പി ജയരാജൻ നിർവ്വഹിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പി ഹബീബ് റഹ് മാൻ, നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി വി ശാന്ത, വൈസ് ചെയർമാൻ മുഹമ്മദ് റാഫി, കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി വി ബാലൻ മാണിയാട്ട്, നീലേശ്വരം നഗരസഭ മുൻ ചെയർമാൻ പ്രൊഫ കെ പി ജയരാജൻ, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടിവ് അംഗം അനിൽ ബങ്കളം, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പ്രകാശൻ, കെ ബാലകൃഷ്ണൻ, എം രാജൻ ടി വി, കൃഷ്ണൻ പള്ളം, നാരായണൻ വിവി, വിജയ മോഹനൻ, ഷിനിത് കെ, പ്രശസ്ത ഫുട്ബോൾ താരം എം സുരേഷ് പങ്കെടുത്തു.
Keywords: Kerala, News, Neeleswaram, Kasaragod, Sports, Football, House, Government, Inauguration, Minister, Home for Aryashree, a national footballer, as a New Year gift from the state sports department.
< !- START disable copy paste -->