ഹീറോസ് ഉദുമയുടെ ലോഗോ മാമുക്കോയ പ്രകാശനം ചെയ്തു
Oct 21, 2015, 09:00 IST
ഉദുമ: (www.kasargodvartha.com 21/10/2015) ഒക്‌ടോബര്‍ 24, 25 തീയതികളില്‍ മഞ്ചേശ്വരം വോര്‍ക്കാടിയില്‍ നടക്കുന്ന കബഡി പ്രീമിയര്‍ ലീഗില്‍ (കെ.പി.എല്‍) പങ്കെടുക്കുന്ന ഹീറോസ് ഉദുമയുടെ ലോഗോ പ്രശസ്ത സിനിമ താരം മാമുക്കോയ പ്രകാശനം ചെയ്തു. രക്ഷാധികാരിയും ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പലുമായ എം. രാമചന്ദ്രനും ടീമിന്റെ ഉടമസ്ഥനായ ജയപ്രകാശ് ഉദുമയും ചേര്‍ന്ന് ലോഗോ ഏറ്റു വാങ്ങി.
കബഡി അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് പ്രവീണ്‍ രാജ്, രാരീഷ് ഉണ്ണികൃഷ്ണന്‍, മധു കൊക്കാല്‍ സംബന്ധിച്ചു. ഹീറോസ് ഉദുമയുടെ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. ഇന്ത്യന്‍ കബഡി താരം ജഗദീഷ് കുമ്പളയാണ് ടീം കോച്ച്.

Keywords : Udma, Kabadi-Competition, Logo, Release, Sports, Manjeshwaram, Vorkady, Heros Udma.