ബ്ലാസ്റ്റേഴ്സിന്റെ ഹീറോ മുഹമ്മദ് റാഫി കാസര്‍കോട്ടെത്തി; ജന്മനാട്ടില് ഉജ്ജ്വല സ്വീകരണം
Dec 21, 2016, 17:34 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 21.12.2016) ഐഎസ്എല്‍ മൂന്നാം സീസണ് ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മിന്നും പ്രകടനം കാഴ്ച വെച്ചശേഷം കാസര്‍കോട്ടെത്തിയ മുന്നേറ്റതാരം മുഹമ്മദ് റാഫിക്ക് ജന്മനാട്ടില് ഉജ്ജ്വല സ്വീകരണം നല്കി.
ജന്മനാടായ തൃക്കരിപ്പൂരിലെ ജനങ്ങള്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വന്‍ ആഘോഷത്തോടെയാണ് തങ്ങളുടെ സ്വന്തം താരത്തെ സ്വീകരിച്ചത്. റാഫി കളിച്ചുവളര്‍ന്ന ഹിറ്റാച്ചി ഫുട്ബോള്‍ ക്ലബ്ബിന്റെയും തൃക്കരിപ്പൂര്‍ പൗരാവലിയുടെയും നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്.
കിരീടം നഷ്ടപ്പെട്ടെങ്കിലും ഫൈനലില്‍ 37 ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് റാഫി നേടിയ ഹെഡര്‍ ഗോളിന്റെ ബലത്തിലാണ് കളി ഷൂട്ടൗട്ട് വരെ നീണ്ടത്. ഈ സീസണില്‍ നേരത്തെ ഗോവയ്ക്കെതിരെ അവരുടെ നാട്ടിലും റാഫി ഗോള്‍ നേടിയിട്ടുണ്ട്. ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സിനെ ഫൈനലില്‍ തോല്പിച്ച കൊല്‍ക്കത്ത ടീമില്‍ അംഗമായിരുന്നു റാഫി.
കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിലെത്തിയ റാഫി ഏറ്റവും അവസാനസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ടീമിന് വേണ്ടി മികച്ച പ്രകടനം കാഴിച വെച്ചിരുന്നു. കഴിഞ്ഞ തവണ റാഫിയുടെ നാല് ഹെഡറുകളാണ് എതിര്‍വല കുലുക്കിയത്.
Keywords: Football, kasaragod, Kerala, Trikaripure, Sports, Muhammed Rafi, Club, Top-Headlines, Kerala Blasters, Final, Reception,Grand Reception for footballer Mohammed Rafi