Champions | ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന കായിക മേള: വോളിബോളില്‍ കാസര്‍കോട് ചാംപ്യന്മാര്
Dec 23, 2022, 18:27 IST
കാസര്‍കോട്: (www.kasargodvartha.com) കൊല്ലത്ത് നടന്ന കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന കായിക മേളയില്‍ വോളിബോള്‍ മത്സരത്തില്‍ കാസര്‍കോട് ജില്ലാ ടീം ചാംപ്യന്മാരായി. ഫൈനലില്‍ കോഴിക്കോടിനെ 27-25, 25-11 എന്ന പോയിന്റിന് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ചാംപ്യന്‍ഷിപ് നേടിയത്. കെ ജി ഒ എ സംസ്ഥാന പ്രസിഡണ്ട് ഡോ. എം എ നാസര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു
സ്റ്റേറ്റ് ജി എസ് ടി ഓഫീസര്‍ മധു കരിമ്പില്‍ (ക്യാപ്റ്റന്‍), ജില്ലാ വ്യവസായ കേന്ദ്രം ജെനറല്‍ മാനജര്‍ സജിത്കുമാര്‍ കെ, അസി. ജില്ലാ ലോടറി ഓഫീസര്‍ രാജേഷ് കുമാര്‍ എംവി, അസി. ലേബര്‍ ഓഫീസര്‍ ജയകൃഷ്ണന് എം, യൂനാനി മെഡികല്‍ ഓഫീസര്‍ ഡോ. ശാകിര്‍ അലി കെഎ, കമ്പല്ലൂര്‍ ഹയര്‍ സെകന്‍ഡറി അധ്യാപകന് ധനരാജന് കെ പി, ജി എസ് ടി ഓഫീസര്‍ സി വി സുരേന്ദ്രന് , പി ഡബ്ള്യു ഡി അസി. എന്‍ജിനീയര്‍ ബിജു സി, ജില്ലാ പഞ്ചായത് അസി. എന്‍ജിനീയര്‍ വൈശാഖ് ബാലന് (മാനജര്‍) എന്നിവരടങ്ങിയ ടീമാണ് കിരീടം നേടിയത്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Championship, Sports, Vollyball, Gazetted Officers Aossciation State Sports Fair: Kasaragod Champions in Volleyball.