എരിയാലിന്റെ വോളിബോള്‍ പെരുമ വീണ്ടെടുത്ത് വോളി ലീഗ്
May 15, 2017, 10:30 IST
എരിയാല്‍: (www.kasargodvartha.com 15/05/2017) ഗ്രീന്‍ സ്റ്റാര്‍ എരിയാലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എരിയാല്‍ വോളി ലീഗ് 2017 എരിയാലിന്റെ പഴയ കാല വോളിബോള്‍ പെരുമയുടെ ഓര്‍മപ്പെടുത്തലായി. എരിയാലിലെ വോളിബോള്‍ കളിക്കാരെ ആറു ടീമുകളാക്കി ആറു മാനേജ്‌മെന്റിന്റെ കീഴില്‍ അണി നിരത്തി ലീഗ് അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റ് ഗ്രീന്‍ സ്റ്റാര്‍ പ്രസിഡന്റ് മന്‍സൂര്‍ അക്കരയുടെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുര്‍ റഹ് മാന്‍ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് എരിയാലിലെ പഴയകാല വോളിബോള്‍ താരങ്ങളെ അണിനിരത്തികൊണ്ട് സംഘടിപ്പിച്ച പ്രദര്‍ശന മത്സരം കാണികളെ ഹരം കൊള്ളിച്ചു. ചടങ്ങില്‍ എരിയാലിലെ ജീവ കാരുണ്യ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ഖത്തര്‍ കെ എം സി സി മണ്ഡലം ട്രഷറര്‍ ഹാരിസ് എരിയാലിനേയും വോളിബോള്‍ രംഗത്തെ മികച്ച സംഭാവനയ്ക്ക് ബി വി ലത്വീഫിനേയും ഗ്രീന്‍ സ്റ്റാര്‍ എരിയാലിന്റെ ഉപഹാരം നല്‍കി ആദരിച്ചു.
ചടങ്ങില്‍ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍, കെ ബി കുഞ്ഞാമു, എരിയാല്‍ മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് അലി ചേരങ്കൈ, എ പി ഹനീഫ്, ഹനീഫ് ചേരങ്കൈ, എ കെ ശാഫി, എ പി ജാഫര്‍, ഇ എം ഷൗക്കത്ത്, എ എസ് ഹബീബ്, മഹ് മൂദ് കുളങ്കര, ഹമീദ് ചേരങ്കൈ, ഹസൈനാര്‍ കുളങ്കര, കെ ബി മുനീര്‍, ഷംസു മാസ്‌കൊ, എ പി ഷംസു, ഇസ്മാഈല്‍ ബഹ്‌റൈന്‍, ഷാഫി സിദ്ധക്കട്ട എന്നിവര്‍ സംസാരിച്ചു. നിസാര്‍ കുളങ്കര സ്വാഗതവും ഷാനിസ് എരിയാല്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Eriyal, Volleyball, Sports, Inauguration, Programme, Team, Green Star Eriyal.