ജില്ലാ 'എ' സൂപര്‍ ഡിവിഷന്‍ ക്രിക്കറ്റ്: തളങ്കരയ്ക്ക് വിജയം
Feb 8, 2012, 15:41 IST
കാസര്‍കോട്: വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ജില്ലാ എ ഡിവിഷന്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കഴിഞ്ഞ വര്‍ഷത്തെ എ ഡിവിഷന്‍ ചാമ്പ്യന്‍മാരായ നാസ്‌ക് നായന്മാര്‍മൂല ക്ലബ്ബിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി കൊണ്ട് ടി.സി.സി തളങ്കര വിജയം കരസ്ഥമാക്കി.
ആദ്യം ബാറ്റ് ചെയ്ത നാസ്‌ക് നായന്മാര്‍മൂല ടീം 38 ഓവറില്‍ ഒമ്പത് വിക്കറ്റിന് 133 റണ്‍സ് നേടി. ടി.സി.സി തളങ്കരയ്ക്ക് വേണ്ടി സിദ്ദീഖ് നാലും ഫിറോസ് മൂന്നും വിക്കറ്റുകള്‍ വീതം നേടി. മറുപടി ബാറ്റ് ചെയ്ത ടി.സി.സി ക്കു വേണ്ടി ക്യാപ്റ്റന്‍ മുഹമ്മദ് സാദിഖ് പുറത്താകാതെ 64 റണ്‍സും വൈസ് ക്യാപ്റ്റന്‍ ഹാരിസ് അച്ചു 32 റണ്‍സും നേടി.
തളങ്കര ക്രിക്കറ്റ് ക്ലബ്ബ് ടീമിനെ ക്ലബ്ബ് യോഗം അഭിനന്ദിച്ചു.

Keywords: Kasaragod, Thalangara, Cricket, sports, DCC Thalangara, kasaragodvartha, kasaragodnews.