ജില്ലാ ക്രിക്കറ്റ് ലീഗ് എ ഡിവിഷനില്‍ ബ്രദേര്‍സ് കാസര്‍കോട് ജേതാക്കള്‍
Jan 22, 2016, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 22/01/2016) ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാ ക്രിക്കറ്റ് ലീഗ് എ ഡിവിഷന്‍ ഫൈനലില്‍ നാസ്‌ക് നായിമാര്‍മൂലയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ബ്രദേര്‍സ് കാസര്‍കോട് ജേതാക്കളായി. ആദ്യം ബാറ്റ് ചെയ്ത നാസ്‌ക് 27.2 ഓവറില്‍ 117 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ബ്രദേര്‍സ് 21 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
ടൂര്‍ണമെന്റിലെ ജേതാക്കള്‍ക്കുള്ള സമ്മാനദാനം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് ടി.എച്ച് മുഹമ്മദ് നൗഫല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി.എം ഇഖ്ബാല്‍, ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഹാരിസ് ചൂരി, കണ്‍വീനര്‍ അമീന്‍ എ.എല്‍, ഷുക്കൂര്‍ ചെര്‍ക്കള, ലത്വീഫ് പെര്‍വാഡ്, സലാം ചെര്‍ക്കള, മന്‍സൂര്‍ അടുക്കത്ത് ബയല്‍, സലീം എന്‍.എം സംബന്ധിച്ചു.
ടൂര്‍ണമെന്റിലെ താരമായി ബ്രദേര്‍സിന്റെ ശരത്തിനെയും ഫൈനലിലെ താരമായി ബ്രദേര്‍സിന്റെ വിക്രമിനെയും ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്‌സ്മാനായി കിംങ് സ്റ്റാര്‍ ചേരൂറിന്റെ അബ്ദുല്ലയെയും, ബോളറായി എച്ച്.ബി.സിയുടെ ശ്രീഹരിയെയും തിരഞ്ഞെടുത്തു.
Keywords : District, Cricket Tournament, Winners, Sports, Brothers Kasargod, District cricket A Division: Brothers Kasargod champions.