city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ടെ രണ്ട് കബഡി അസോസിയേഷനുകളെ സംബന്ധിച്ചുള്ള ആശയക്കുഴപ്പം; പരിഹാരം കാണാന്‍ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ബന്ധപ്പെടാന്‍ തീരുമാനം

കാസര്‍കോട്: (www.kasargodvartha.com 03.12.2018) കാസര്‍കോട് പ്രവര്‍ത്തിക്കുന്ന രണ്ട് കബഡി അസോസിയേഷനുകളെ സംബന്ധിച്ചുള്ള ആശയക്കുഴപ്പം പരിഹരിക്കാന്‍ അടിയന്തരമായി സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ബന്ധപ്പെടാന്‍ ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത്ത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവിധ അസോസിയേഷനുകളടെ കായിക മല്‍സരങ്ങള്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതിനും തീരുമാനമായി.

കാസര്‍കോട് പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് അക്കാദമിയിലെ വോളിബോള്‍ കോര്‍ട്ട് മെച്ചപ്പെടുത്താനും ധാരണയായി. അക്കാദമി ഹോസ്റ്റലിലെ അവശ്യസാധനങ്ങള്‍ക്കുള്ള തുക ചെക്കായി നല്‍കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ കൗണ്‍സില്‍ പ്രസിഡന്റ് എന്‍.എ. സുലൈമാന്‍, സെക്രട്ടറി കെ.വി. രാഘവന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.
കാസര്‍കോട്ടെ രണ്ട് കബഡി അസോസിയേഷനുകളെ സംബന്ധിച്ചുള്ള ആശയക്കുഴപ്പം; പരിഹാരം കാണാന്‍ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ബന്ധപ്പെടാന്‍ തീരുമാനം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Sports, Confusion of Kabaddi Association of Kasaragod; decided to contact with State Sports council
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia