സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നടന്ന ഹാജര്‍ പട്ടികയിലെ ക്രമക്കേട്: കോച്ചിന് സസ്‌പെന്‍ഷന്‍
Nov 22, 2016, 10:30 IST
നീലേശ്വരം: (www.kasargodvartha.com 22/11/2016) ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഹാജര്‍ പട്ടികയില്‍ അവധി ദിവസങ്ങള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതായി ഒപ്പിട്ട കോച്ചിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. അത്‌ലറ്റിക് ജില്ലാ കോച്ച് സുഭാഷ് ജോര്‍ജിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അവധിയായിരുന്ന ദിവസങ്ങളില്‍ അവധി മാര്‍ക്ക് ചെയ്തത് വൈറ്റ്‌നര്‍ ഉപയോഗിച്ച് വെട്ടി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതായി ഒപ്പിടുകയും ചെയ്തതിനാണ് സുഭാഷിനെ സസ്‌പെന്‍ഡ് ചെയ്തത്.
ലീവ് എടുക്കാതെ ഓഫീസില്‍ നിന്നും മുങ്ങാറുള്ള സുഭാഷ് പിന്നീട് തിരിച്ചെത്തി ഒപ്പിടുകയാണ് ചെയ്യുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സംഭവം കൂടുതല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍.