സിറ്റി ഗോള്‍ഡ് പ്രീമിയര്‍ ലീഗ്: പോള്‍കി റോയല്‍ ജേതാക്കള്‍
May 9, 2015, 09:11 IST
കാസര്‍കോട്: (www.kasargodvartha.com 09/05/2015) സിറ്റി ഗോള്‍ഡ് ജ്വല്ലറിയുടെ ആഭിമുഖ്യത്തില്‍ നടന്ന സിറ്റിഗോള്‍ഡ് പ്രീമിയര്‍ ലീഗ് സീസണ്‍ -3 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പോള്‍കി റോയല്‍ ജേതാക്കളായി. എട്ടു ടീമുകളിലായി നടന്ന മത്സരത്തില്‍ ആര്‍ട്ടിക് ആന്റിക് കലക്ഷനെ തോല്‍പിച്ചാണ് പോള്‍കി റോയല്‍സ് ജേതാക്കളായത്.
തളങ്കര വാസ് പടിഞ്ഞാര്‍ ഗ്രൗണ്ടില്‍ നടന്ന മത്സരം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സിറ്റിഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയാട്, ഡയറക്ടര്‍മാരായ നൗഷാദ് ചൂരി, ഇഖ്ബാല്‍ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. വിജയികള്‍ക്ക് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി നടേഷന്‍ സമ്മാനം വിതരണം ചെയ്തു. ഫൈനല്‍ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായി സാബിര്‍ ഉപ്പളയെയും മാന്‍ ഓഫ് ദി സീരിസായി സമദ് മംഗളൂരിനെയും തിരഞ്ഞെടുത്തു.
എ. അബ്ദുര്‍ റഹ് മാന്‍, മുഹമ്മദ് കല്ലങ്കാടി, ഇര്‍ഷാദ്, ദില്‍ഷാദ്, അന്‍വര്‍ മംഗളൂര്‍, കരീം തല്‍പനാതെ, കബീര്‍ നവരത്‌ന, മനാസ് ചെമ്മനാട്, എം.എം മുനീര്‍, അബ്ദുല്‍ ഖാദര്‍ അടുക്കത്ത് ബയല്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords : Kasaragod, Kerala, Cricket Tournament, Winners, Championship, Inauguration, MLA, N.A Nellikunnu, Sports, City Gold, Powlky Royals.