സര്‍ട്ടിഫിക്കറ്റുകളെല്ലാം വിരല്‍ തുമ്പില്‍, സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണം, മുഴുവന്‍ ക്ലബ്ബുകള്‍ക്കും കായിക ഉപകരണങ്ങള്‍; ചെങ്കള പഞ്ചായത്തിന് 90 ലക്ഷത്തിന്റെ മിച്ച ബജറ്റ്
Mar 30, 2017, 12:02 IST
ചെങ്കള: (www.kasargodvartha.com 30.03.2017) ചെങ്കള ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര പുരോഗതിയും വികസനവും ലക്ഷ്യമാക്കിയുള്ള 2017-18 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. കഴിഞ്ഞകാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു ഹൈടെക് യുഗത്തിലേക്ക് രാജ്യം കടന്നുപോകുന്ന അവസരത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തികൊണ്ടുള്ള ബജറ്റാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്. നാം ഇന്ന് കമ്പ്യൂട്ടര്‍ യുഗത്തിലൂടെയാണ് കടന്നുപോകുന്നത്. അതിനാല്‍ തന്നെ പഞ്ചായത്തിലെ എല്ലാ വിവരങ്ങളും ഇനി വിരല്‍ തുമ്പില്‍ ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
പഞ്ചായത്ത് പ്രദേശത്ത് നടക്കുന്ന ജനന-മരണ-വിവാഹങ്ങള്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന മുറയ്ക്ക് വിരല്‍ തുമ്പകലത്തില്‍ തങ്ങളുടെ മൊബൈലില്‍കൂടി സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് കാണുവാനും സര്‍ട്ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കുവാനുമുളള സാഹചര്യം പഞ്ചായത്തിലെ വിവര സാങ്കേതിക പ്രവര്‍ത്തനത്തിലൂടെ സാധ്യമായിരിക്കുകയാണ്. പഞ്ചായത്തിലെ നികുതികള്‍ ഇ- പേയ്‌മെന്റ് വഴി അടക്കാനുളള സാഹചര്യം ഏറെ താമസിയാതെ ഏര്‍പ്പെടുത്തുന്നതാണ്. ഇതുവഴി പഞ്ചായത്തില്‍ ഒടുക്കേണ്ടുന്ന നികുതികള്‍ വീട്ടില്‍ നിന്നും തന്നെ അടക്കുന്നതിനും ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമായി പ്രിന്റ് ഔട്ട് എടുക്കുന്നതിനുള്ള സാഹചര്യവും ഒരുക്കിയിട്ടുണ്ട്.
മഴ കുറവായ സാഹചര്യത്തില്‍ ഈ മേഖലയില്‍ തെങ്ങ്, നെല്ല് തുടങ്ങി തരിശു ഭൂമി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നെല്‍ കൃഷി ചെയ്ത് കര്‍ഷകരുടെ കൃഷിയോടുള്ള ആഭിമുഖ്യം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുക, ജൈവ പച്ചക്കറി ഉല്പാദിപ്പിക്കുന്നതിന് കൂടുതല്‍ പ്രേത്സാഹനം നല്‍കുക, അടക്ക, കുരുമുളക് കര്‍ഷകരെ ആ മേഖലയില്‍ വിളവ് ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ പ്രേത്സാഹനവും സഹായവും നല്‍കുക. കാര്‍ഷിക മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌ക്കരിക്കുക, സ്‌ക്കൂളുകള്‍, അംഗന്‍വാടികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ ജൈവപച്ചക്കറി കൃഷി ചെയ്യുന്നതിനായി പ്രത്യേക പാക്കേജുകളും ബജറ്റി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജല ദൗര്‍ലഭ്യത പരിഹരിക്കുന്നതിനായി പഞ്ചായത്തിലെ പരമാവധി പൊതുസ്ഥലങ്ങളില്‍ വനവത്ക്കരണം നടത്തുക, കിണര്‍ റീ ചാര്‍ജ്ജിംഗ്, കുളങ്ങള്‍-കിണറുകള്‍ വൃത്തിയാക്കല്‍, തടയണകള്‍ നിര്‍മ്മിക്കല്‍ തുടങ്ങിയവയ്ക്ക് മുന്‍തൂക്കം നല്‍കികൊണ്ടുളള പദ്ധതികളും ഈ ബജറ്റില്‍ വിഭാവനം ചെയ്തിട്ടുണ്ട്. കൂടാതെ മഴവെള്ളം സംഭരിച്ച് വേനല്‍കാലങ്ങളില്‍ ഉപയോഗിക്കുന്ന രീതിയില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മഴവെള്ള സംഭരണി നിര്‍മ്മിക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതാണ്.
കുടുംബശ്രീ, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി എന്നിവയിലൂടെ കുളങ്ങളുടെ നവീകരണം പദ്ധതി ഏറ്റെടുത്തു നടത്തുന്നതാണ്. എല്ലാ വാര്‍ഡുകളിലും മഴക്കുഴികള്‍ നിര്‍മ്മിക്കും. ചെര്‍ക്കള ടൗണ്‍ ഉള്‍പ്പടയുള്ള പൊതു സ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം പരിഹരിക്കുന്നതിന് വേണ്ടി സ്ഥായിയായതും യുക്തവും അനുപേക്ഷിണിയവുമായ നടപടി എന്ന രീതിയില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനും സി സി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. അത് സംരക്ഷിച്ചുപോരുന്നതിനും മോണിറ്ററിംഗ് നടത്തുന്നതിനും നടപടി സ്വീകരിക്കുന്നതാണ്.
മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് ശേഖരിച്ച് നിശ്ചിയിച്ച കേന്ദ്രങ്ങളില്‍ എത്തിച്ച് റീ സൈക്ലിംഗ് കേന്ദ്രത്തിലേക്ക് അയക്കുന്ന സംവിധാനം ഏര്‍പ്പെടുത്തും. വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍ പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ പ്ലാസ്റ്റിക്കും, ജൈവ മാലിന്യങ്ങളും ശേഖരിച്ച് പഞ്ചായത്ത് പ്രദേശത്ത് നിര്‍മ്മിക്കുന്ന മണ്ണിര കമ്പോസ്റ്റിലേക്ക് നിക്ഷേപിച്ച് ജൈവവളമായി ഉപയോഗപ്പെടുത്തുന്നതിനും, പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ തരം തിരിച്ച് റീസൈക്ലിംഗ് യൂണിറ്റിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനം രൂപപ്പെടുത്തും.
പഞ്ചായത്ത് പ്ലാസ്റ്റിക് വെയ്സ്റ്റ് മാനേജ്‌മെന്റ് ബൈലോ തയ്യാറാക്കിയിട്ടുണ്ട്. ആയത് അംഗീകരിച്ച് പ്രിദ്ധീകരിക്കുന്ന മുറക്ക് പഞ്ചായത്തിലെ പൊതുജനങ്ങള്‍ പ്ലാസ്റ്റിക് പൊതു സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നത് തടയുന്നതിനും, ബൈലോ അംഗീകരിക്കാത്തവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിനുള്ള അധികാരം വിനിയോഗിക്കുന്നതുമാണ്. വനിതാ ക്ഷേമത്തിന് പ്ലാസ്റ്റിക്ക് മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ വനിതകള്‍ക്ക് പേപ്പര്‍, ബാഗ്, ഗ്ലാസ്സ്, തുണി സഞ്ചി എന്നിവ നിര്‍മ്മിക്കാനുള്ള പരിശീലനം നല്‍കാന്‍ തീരുമാനിച്ചു.
സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി വനിതകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് ഗ്രൂപ്പ് ഫാമിംഗ്, കുടുംബശ്രീ കാന്റീന്‍ എന്നിവ നടപ്പില്‍ വരുത്തുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കും. സമൂഹത്തിലെ പിന്നോക്ക വിഭാഗക്കാരായ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും കുട്ടികള്‍, വനിതകള്‍, വികലാംഗര്‍, വൃദ്ധജനങ്ങള്‍ എന്നിവര്‍ക്ക് വിവധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള തുക ബജറ്റില്‍ വകയിരുത്തി. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ ക്ഷേമം മുന്‍നിര്‍ത്തി കോളനികളുടെ വികസന പ്രര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ഫണ്ട് നീക്കി വെക്കും. ഇവ ഏകോപിപ്പിക്കുന്നതിന് ഓരോ കോളനിയിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ ഉദ്ദേശിക്കുന്നു.
ചെങ്കള ഗ്രാമ പഞ്ചായത്തിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുടെ ഓരോ കോളനികളെ തെരഞ്ഞെടുത്ത് സമ്പൂര്‍ണ്ണവും സമഗ്രവുമായ വികസന പദ്ധതികള്‍ നടപ്പിലാക്കി മാതൃകാ കോളനികളാക്കി മാറ്റുന്നതിന് പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതാണ്. അംഗന്‍വാടികളിലെ കുട്ടികള്‍ക്ക് പോഷകാഹാരവിതരണത്തിന് കൂടുതല്‍ തുക നീക്കിവെച്ചു. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കും.
നിര്‍ദ്ധനരായ രോഗികള്‍ക്ക് ആശ്വാസമേകുന്നതിനായി ജന്‍ ഔഷധി ഔഷധശാല ആരംഭിക്കാനും പദ്ധതിയുണ്ട്. വൃദ്ധര്‍, വികലാംഗര്‍ എന്നിവര്‍ക്ക് മെഡിക്കല്‍ ക്യാമ്പ് നടത്തുന്നതിനായി തുക വകയിരുത്തി. വൃദ്ധരുടെ ക്ഷേമത്തിന് ഊന്നല്‍ നല്‍കി പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതാണ്.
സ്‌ക്കൂള്‍ കുട്ടികളുടെ കലാസാംസ്‌ക്കാരിക വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് സിനിമ പരിശീലന പ്രദര്‍ശന ക്യാമ്പുകള്‍ സംഘടിപ്പിക്കും. പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ സ്‌ക്കൂള്‍ കുട്ടികള്‍ക്കും മറ്റ് വിഭാഗത്തിലെ എല്‍പി, യുപി സ്‌ക്കൂള്‍ കുട്ടികള്‍ക്കും പ്രഭാത ഭക്ഷണം നല്‍കുന്നതിനുള്ള പദ്ധതിക്കും, പഞ്ചായത്തിലെ മുഴുവന്‍ ക്ലബ്ബുള്‍ക്കും സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ നല്‍കുന്നതിനും, ഈ വര്‍ഷം മുതല്‍ സ്‌ക്കൂള്‍ കുട്ടികള്‍ക്ക് കായിക പരിശീലനം, നീന്തല്‍ പരിശീലനം തുടങ്ങിയവയ്ക്കും തുക നീക്കിവെച്ചിട്ടുണ്ട്.
പശ്ചാത്തല മേഖലയുടെ വികസനത്തിനായി രണ്ട് കോടിയില്‍പരം രൂപയാണ് വകയിരുത്തിരിക്കുന്നത്. റോഡുകള്‍, കലുങ്കുകള്‍, കെട്ടിടങ്ങള്‍, ഓവുചാലുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനായി മതിയായ തുക ഉള്‍ക്കൊള്ളിച്ചു. അനുദിനം വികസിച്ച് കൊണ്ടിരിക്കുന്ന ചെങ്കള പഞ്ചായത്തിന്റെ ആസ്ഥാന കേന്ദ്രമായ ചെര്‍ക്കള ടൗണില്‍ ടൗണ്‍ ഇംപ്രൂവ്‌മെന്റുമായി ബന്ധപ്പെട്ട് ഹൈമാസ് ലൈറ്റ് സഥാപിക്കും. പഞ്ചായത്ത് ഓഫീസില്‍ നിലവില്‍ ജനങ്ങള്‍ക്ക് നല്‍കിവരുന്ന സേവനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കും. ഇത് പരിഹരിക്കുന്നതിന് പഞ്ചായത്ത് ഓഫീസിന്റെ വിപുലീകരണ പ്രവര്‍ത്തനം നടത്തേണ്ടതുമാണ്.
പഞ്ചായത്ത് ഓഫീസ് ഹൈടെക് ആയി മാറ്റുന്നതിന് ഒരു കോടി രൂപ. പഞ്ചായത്തോഫീസില്‍ സി സി ടി വി ക്യാമറ, ജനസേവന കേന്ദ്രം, വാര്‍ഡ് ഗ്രാമ കേന്ദ്രം തുടങ്ങിയവ ആധുനികവത്ക്കരിക്കുന്നതിന് തുക നീക്കിവെച്ചു. കേരള സര്‍ക്കാറിന്റെ നവകേരള മിഷന്‍ പദ്ധതിയുടെ കീഴില്‍ ആര്‍ദ്രം, ലൈഫ്, വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിത കേരളം എന്നിവയുടെ മാതൃകയില്‍ വിപുലമായ രീതിയില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും.
ചികിത്സാ സഹായത്തിന് 'സ്‌നേഹ സ്പര്‍ശം' പദ്ധതി ആവിഷ്‌കരിക്കും. വീടില്ലാത്തവര്‍ക്ക് മികച്ച ജീവിത സൗകര്യത്തോട് കൂടിയ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് ചെങ്കള ഗ്രാമ പഞ്ചായത്ത് 'സ്‌നേഹഭവനം' എന്ന പേരില്‍ സമ്പൂര്‍ണ്ണ ഭവന പദ്ധതി നടപ്പിലാക്കും. ചെങ്കള പഞ്ചായത്തിലെ പൊതുവിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം സംഘടിപ്പിക്കുന്നതും സ്‌ക്കൂള്‍ കുട്ടിള്‍ക്ക് തന്റെ ഭാവി എന്താണെന്ന് നിശ്ചയിക്കുന്നതിന് ഗൈഡ് ലൈന്‍ ക്ലാസ്സുകള്‍ നല്‍കുന്നതും ഉന്നത വിദ്യാഭ്യാസത്തിന് മുന്‍തൂക്കം നല്‍കികൊണ്ടുള്ള പ്രവര്‍ത്തനം നടത്തുന്നതിനൊപ്പം സ്‌ക്കൂളുകളെ ഹൈടെക്ക് ആയി മാറ്റുന്നതിനുള്ള ശ്രമം ആരംഭിച്ചുകൊണ്ട് പഞ്ചായത്തിലെ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമായി 'ഉണര്‍വ്വ്' എന്ന പേരില്‍ പദ്ധതി നടപ്പിലാക്കും.
ജല വിഭവസംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, ജൈവ പച്ചക്കറി കൃഷി എന്നീ പദ്ധതികളുടെ പ്രവര്‍ത്തനം ഏറ്റെടുത്തുകൊണ്ട് മലിനമാക്കപ്പെടുന്ന തോടുകളെയും, പുഴകളെയും സംരക്ഷിക്കുന്നതും അത് വഴി ഇവയിലെ ജലം കൃഷിക്കും, കുടിവെള്ളത്തിനും ഉപയോഗിക്കാവുന്ന രീതിയില്‍ മാറ്റിയെടുക്കാനും, ക്ലീന്‍ ചെങ്കള എന്ന ആശയം മുന്‍നിര്‍ത്തിക്കൊണ്ട് പഞ്ചായത്തിനെ മാലിന്യ മുക്തമാക്കാന്‍ ശ്രമിക്കുന്നതും മനുഷ്യശരീരത്തെ സാരമായി ബാധിക്കുന്ന ക്യാന്‍സര്‍ പോലുള്ള മാരകമായ രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതിനും വിഷരഹിത പച്ചക്കറിയുടെ ഉല്‍പാദനം വര്‍ദ്ധിപ്പിച്ചുകൊണ്ടും പഞ്ചായത്ത് 'ഹരിത പൈതൃകം' എന്ന പേരില്‍ പദ്ധതി രൂപീകരിക്കും.
പഞ്ചായത്തിലെ നിര്‍ദ്ധനരായ ശയ്യാലംബരായ രോഗികള്‍, മാരക അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പാവപ്പെട്ടവര്‍, കാലാവസ്ഥാ കെടുതിയിലും മറ്റു അപകടങ്ങളിലും പെട്ട് ദുരിതം അനുഭവിക്കുന്നവര്‍ എന്നിവര്‍ക്ക് ചെറിയ ആശ്വാസ ധനം എന്ന രീതിയില്‍ പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധി രൂപീകരിക്കുന്നതിന് കൂടി ഈ ബജറ്റില്‍ തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചെങ്കള ഗ്രാമ പഞ്ചായത്തിലെ ജനങ്ങളുടെ ഇച്ഛക്കനുസരിച്ച് സമഗ്ര വികസന സ്വപ്നം സാക്ഷാത്കരിക്കും. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ഗ്രാന്റും പഞ്ചായത്തിന്റെ മുന്‍വര്‍ഷത്തെ നീക്കിയിരിപ്പും അടക്കം 21,21,15,200 രൂപ വരവും 20,30,21,530 രൂപ ചിലവും 90,93,670 രൂപ നീക്കിയിരിപ്പുമുള്ള മിച്ച ബജറ്റാണ് ഇത്തവണത്തേത്.
Keywords: Kerala, kasaragod, Chengala, Panchayath, Budget, Development project, Club, school, Sports, health, Certificates, online-registration, news, Chengala panchayath budget on 2017-18