ബ്രദേഴ്‌സ് കുമ്പള ഫുട്‌ബോള്‍: വിഗാന്‍സ് മൊഗ്രാല്‍ പുത്തൂരിന് ജയം
Feb 20, 2015, 16:37 IST
കുമ്പള: (www.kasargodvartha.com 20/02/2015) ബ്രദേഴ്‌സ് കുമ്പള സംഘടിപ്പിക്കുന്ന രണ്ടാമത് നാങ്കി അബ്ദുല്ല മാസ്റ്റര്‍ മെമ്മോറിയല്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആദ്യ റൗണ്ടിലെ അവസാന മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ വിഗാന്‍സ് മൊഗ്രാല്‍ പുത്തൂരിന് ജയം. അല്‍ഹു ബീരിച്ചേരിയെയാണ് തോല്‍പിച്ചത്.
നിശ്ചിത സമയത്തിനുള്ളില്‍ ഇരുടീമുകളും രണ്ട് വീതം ഗോളുകള്‍ നേടിയതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു വിഗാന്‍സ് മൊഗ്രാല്‍ പുത്തൂരിന്റെ ജയം.
ശനിയാഴ്ചത്തെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നാഷണല്‍ കാസര്‍കോട് ആതിഥേയരായ അക്കാദമി ഗൈസ് കുമ്പളയുമായി ഏറ്റുമുട്ടും.

Keywords : Kasaragod, Kerala, Football, Winners, Sports, Mogral Puthur, Nangi Abdulla Master Memorial Football tournament, Brothers Kumabala.