ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് അഞ്ചിന്
Jan 2, 2015, 15:05 IST
കാസര്‍കോട്: (www.kasargodvartha.com 02.01.2015) ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷന്റെയും കാസര്‍കോട് പവര്‍ഹെല്‍ത്ത് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ അഞ്ചിന് പിബി ഗ്രൗണ്ടില്‍ ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു. ഉച്ചയ്ക്കു രണ്ട് മണിക്ക് എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. എംഎല്‍എമാരായ പി.ബി. അബ്ദുര്‍ റസാഖ്, കെ. കുഞ്ഞിരാമന്‍ (ഉദുമ), ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. വൈകുന്നേരം നടക്കുന്ന സമാപനചടങ്ങില്‍ ഡിവൈഎസ്പി ടി.പി. രഞ്ജിത്ത് സമ്മാദാനം നിര്‍വഹിക്കും.
സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, മാസ്റ്റര്‍സ്, ഫിസിക്കലി ചാലഞ്ച്ഡ് എന്നീ ഇനങ്ങളിലാണു മത്സരങ്ങള്‍. കൂടാതെ 14 ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത 60 ഓളം ബോഡി ബില്‍ഡര്‍മാരെ പങ്കെടുപ്പിച്ചുകൊണ്ടു ഓപ്പണ്‍ പവര്‍ മിസ്റ്റര്‍ കേരള പ്രൈസ് മണി ചാമ്പ്യന്‍ഷിപ്പും നടത്തും.
വിജയിക്കുന്നവര്‍ക്കു യഥാക്രമം 10,000, 7,000, 5,000, 3,000, 2000 രൂപയും പവര്‍ മിസ്‌റര്‍ കേരളയ്ക്ക് 25,000 രൂപയുമാണ് ക്യാഷ് പ്രൈസ്. 27, 28 തീയതികളില്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന ബോഡി ബില്‍ഡിംഗ് മത്സരത്തിലേയ്ക്കുള്ള ജില്ലാ ടീമിനെ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും തെരഞ്ഞെടുക്കും.
പ്രമുഖ കാര്‍ റേസിംഗ് ചാമ്പ്യന്‍ മൂസ ഷെരീഫ്, സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഇരട്ട സ്വര്‍ണമെഡല്‍ ജേതാവ് ടി.കെ. ജ്യോതിപ്രസാദ് എന്നിവരെ ചടങ്ങില്‍ ആദരിക്കും. വാര്‍ത്താ സമ്മേളത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ അഡ്വ. പി.എ. ഫൈസല്‍, പള്ളം നാരായണന്‍, എം. ഉദയകുമാര്‍, ഹംസ കുറച്ചിപ്പള്ളം, ഹമീദ് അബ്ദുല്‍ ഖാദര്‍, നിശാന്ത് പാലക്കുന്ന്, നജീബ് ബിന്‍ ഹസന്‍ എന്നിവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Press meet, Sports, Body Building Championship.