city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവ താരങ്ങളെ തേടി ബെംഗളൂരു എഫ് സി മലപ്പുറത്ത്

മലപ്പുറം: (www.kasargodvartha.com 20.04.2019) ഐ എസ് എല്‍ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ് സി തങ്ങളുടെ അണ്ടര്‍ 13, അണ്ടര്‍ 15 ടീമുകളിലേക്ക് കളിക്കാരെ തേടി മലപ്പുറത്തെത്തുന്നു. മലപ്പുറത്തെ പ്രമുഖ ഫുട്‌ബോള്‍ അക്കാദമിയായ വേക്ക് അപ്പുമായി സഹകരിച്ച് മലപ്പുറം കോട്ടപ്പടി ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ വെച്ച് രണ്ട് ഘട്ടങ്ങളായാണ് ബെംഗളൂരു എഫ് സി ട്രയല്‍സ് സംഘടിപ്പിക്കുന്നത്.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം എന്നീ ജില്ലകളിലെ കുട്ടികള്‍ക്കായി മെയ് 8, 9, 10 തീയതികളില്‍ ഒന്നാം ഘട്ട ട്രയല്‍സും, മെയ് 17, 18, 19 തീയതികളിലായി ഫൈനല്‍ ട്രയല്‍സും നടക്കും. ഒന്നാം ഘട്ടത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് മാത്രമെ ഫൈനല്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളു. ഒന്നാം ഘട്ട ട്രയല്‍സ് വേക്ക് അപ്പ് അക്കാദമി കോച്ചുമാരുടെ നേതൃത്വത്തിലും, ഫൈനല്‍ ട്രയല്‍സ് ബെംഗളൂരു എഫ് സി കോച്ചുമാരുടെ നേതൃത്വത്തിലുമായിരിക്കും സംഘടിപ്പിക്കുക.

യുവ താരങ്ങളെ തേടി ബെംഗളൂരു എഫ് സി മലപ്പുറത്ത്

ട്രയല്‍സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വേക് അപ് അക്കാഡമിയുടെ വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ആധാര്‍, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം വേക്ക് അപ്പ് അക്കാദമിയുടെ ഓഫീസില്‍ നേരിട്ടോ, തപാല്‍ മുഖേനയോ ഏപ്രില്‍ 29ന് മുമ്പായി എത്തിക്കേണ്ടതാണ്. നിശ്ചിത സമയത്തിനകം അപേക്ഷ എത്തിക്കുന്നവരെ മാത്രമെ ട്രയല്‍സില്‍ പങ്കെടുപ്പിക്കുകയുള്ളൂ. ഏപ്രില്‍ 29ന് ശേഷം ലഭിച്ച അപേക്ഷകള്‍ തരം തിരിച്ച് അപേക്ഷകരുടെ രജിസ്റ്റര്‍ നമ്പറും, ട്രയല്‍സിന് ഹാജരാവേണ്ട സമയവും വെബ്‌സൈറ്റില്‍ നല്‍കുന്നതാണ് അതിനനുസരിച്ച് മാത്രം കളിക്കാര്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നാല്‍ മതി. പിന്നീട് ഫൈനല്‍ ട്രയല്‍സിന് യോഗ്യത നേടിയവരുടെ ലിസ്റ്റ് ട്രയല്‍സിന് ഹാജരാവേണ്ട സമയവും, തീയ്യതിയും സഹിതം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

Age Category
Under 13;
01/01/2007 to 31/12/2009

Under 15;
01/01/2005 to 31/12/2006

ആദ്യ ഘട്ട ട്രയല്‍സ്

08/05/2019
Kasargode, Kannur, Wayanad

09/05/2019
Kozhikode, Malappuram

10/05/2019
Palakkad, Trissur, Ernakulam

അപേക്ഷകള്‍ അയക്കേണ്ട വിലാസം

Wake Up Football Academy
Malappuram
Varencode, Down Hill
Malappuram
Pin Code: 676 519
Kerala, India.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, news, Malappuram, Football, Selection, Sports, Bengaluru FC at Malappuram for selection of under 13,15 players.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia