city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Kuwait won | ഏഷ്യാ കപ് യോഗ്യതാ മത്സരത്തിൽ യുഎഇയ്ക്ക് തോൽവിയോടെ തുടക്കം; കുവൈറ്റ് 1 വികറ്റിന് ജയിച്ചു

മസ്കറ്റ്: (www.kasargodvartha.com) ഏഷ്യാ കപ് ക്രികറ്റ് ടൂർണമെന്റിന്റെ യോഗ്യതാ പോരാട്ടത്തിൽ യുഎഇക്ക് തോൽവിയോടെ തുടക്കം. കുവൈറ്റിനോട് ഒരു വികറ്റിന് യുഎഇ പരാജയപ്പെട്ടു. 20 ഓവറിൽ അഞ്ച് വികറ്റ് നഷ്ടത്തിൽ യുഎഇ 173 എന്ന ഭേദപ്പെട്ട റൺസ് നേടിയെങ്കിലും കുവൈറ്റ് 19.5 ഓവറിൽ ഒമ്പത് വികറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി. യുഎഇക്ക് വേണ്ടി ചിരാഗ് സൂരി 61 പന്തിൽ 88 റൺസ് നേടി. ഓപണിംഗ് ബാറ്റ്സ്മാൻ മുഹമ്മദ് വസീമിനൊപ്പം (35) ഒന്നാം വികറ്റിൽ 78 റൺസ് പങ്കിട്ടു.
                 
Kuwait won | ഏഷ്യാ കപ് യോഗ്യതാ മത്സരത്തിൽ യുഎഇയ്ക്ക് തോൽവിയോടെ തുടക്കം; കുവൈറ്റ് 1 വികറ്റിന് ജയിച്ചു

കുവൈറ്റിന്റെ ഓപണിംഗ് ജോഡികളായ രവിജ സന്ദരുവനും (34) മീറ്റ് ഭവ്‌സറും (27) 38 പന്തിൽ 53 റൺസ് കൂട്ടുകെട്ട് ടീമിന് മികച്ച തുടക്കം നൽകി. ഒമാനിൽ നടക്കുന്ന ഈ നാല് ടീമുകളുടെ ടൂർണമെന്റിലെ വിജയികൾക്ക് മാത്രമേ ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ യുഎഇയിൽ നടക്കുന്ന ഏഷ്യാ കപിന് യോഗ്യത ലഭിക്കൂ. യോഗ്യത നേടുന്നവർ ഇൻഡ്യ, പാകിസ്താൻ ഉൾപെടുന്ന ഗ്രൂപിലേക് ഇടം നേടും. ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ഹോങ്കോങ്ങിനോട് എട്ട് റൺസിന് തോറ്റ സിംഗപൂരിനെതിരെ തിങ്കളാഴ്ച നടക്കുന്ന മത്സരത്തിൽ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് യുഎഇ.

സ്കോർ:

യുഎഇ - 20 ഓവറിൽ അഞ്ച് വികറ്റിന് 173 (ചിരാഗ് സൂരി 88, മുഹമ്മദ് വസീം 35, വൃത്യ അരവിന്ദ് 33; സഈദ് മോനിബ് 1-29, ശിറാസ് ഖാൻ 1-29)

കുവൈറ്റ് - 19.5 ഓവറിൽ ഒമ്പതിന് 177 (രവിജ സന്ദരുവൻ 34, മീറ്റ് ഭാവസർ 27, എഡ്സൺ സിൽവ 25, ഉസ്മാൻ പട്ടേൽ 21, മുഹമ്മദ് അസ്ലം 19; ബേസിൽ ഹമീദ് 3-22).

Keywords: Asia Cup Qualifier: Kuwait won by 1 wicket, International, News, Top-Headlines, Kuwait, Cricket, Sports, UAE, Asia-Cup, India.



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia