മൊഗ്രാല്‍ പുത്തൂരിനെ കേസില്ലാ ഗ്രാമമാക്കി മാറ്റണം: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ
Feb 22, 2016, 12:33 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 22/02/2016) കാസര്‍കോട് ജില്ലയില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിനെ കേസില്ലാ ഗ്രാമമാക്കി മാറ്റാന്‍ സന്നദ്ധ സംഘടനകള്‍ മുന്നോട്ടു വരണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. അറഫാത്ത് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കല്ലങ്കൈയില്‍ സംഘടിപ്പിച്ച ജില്ലാ തല ഫ്‌ളഡ് ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവര്‍ത്തന മേഖലയില്‍ അഭിനന്ദനീയമായ നേട്ടം കൈവരിച്ച അറഫാത്ത് ക്ലബ്ബിനെ പോലുള്ള സംഘടനകള്‍ നാട്ടില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ മുന്നോട്ട് വരണം. 25 വര്‍ഷം പിന്നിടുന്ന അറഫാത്ത് ക്ലബ്ബ് നാടിനും സമൂഹത്തിനും മികച്ച സംഭാവനയാണ് നല്‍കിയത്. കലാ - കായിക - സേവന പ്രവര്‍ത്തനങ്ങളോടൊപ്പം ക്ലബ്ബ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.
ചടങ്ങില്‍ റഷീദ് ചായിന്റടി അധ്യക്ഷത വഹിച്ചു. എസ്. സുരേന്ദ്രന്‍, ടി.എ, ഷാഫി, മുജീബ് കളനാട്, എ.ബി. കുട്ടിയാനം, മുജീബ് കമ്പാര്‍, അബു കാസര്‍കോട്, മാഹിന്‍ കുന്നില്‍, ഡി.എം നൗഫല്‍, ജീലാനി, സിറാജ് മൂപ്പ, ഉപ്പി കല്ലങ്കൈ, ഷാക്കിര്‍ അറഫാത്ത്, സക്കീര്‍ പൗര്‍, ഹമീദ്, സിദ്ദീഖ്, സാബിര്‍, ഷംസുദ്ദീന്‍, ഇര്‍ഷാദ്, അന്‍ഷിദ്, ഷാക്കിര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ എസ്. സുരേന്ദ്രന്‍, ടി.എ ഷാഫി, മുജീബ് കളനാട്, എ.ബി കുട്ടിയാനം, ജാബിര്‍ കുന്നില്‍, ഫുട്ബാള്‍ താരം ഡി.എം നൗഫല്‍ എന്നിവര്‍ക്കുള്ള സ്‌നേഹോപഹാരം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സമ്മാനിച്ചു.
Keywords : Mogral Puthur, Sports, Club, Anniversary, Celebration, Programme, Inauguration, Kasaragod, AASC Mogral Puthur club 25th anniversary celebration; cricket.