ജില്ലയില്‍ കായിക വികസനത്തിന് 1.021 കോടി അനുവദിച്ചു
Nov 14, 2012, 20:50 IST
കാസര്‍കോട്: ഗ്രാമീണ കായിക വികസന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 15 ഗ്രാമ പഞ്ചായത്തുകളിലും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലും പൈക്ക സെന്ററുകള്‍ അനുവദിച്ചു. ഇതിന്റെ ആദ്യഗഡുവായി സര്‍ക്കാര്‍ 1.021 കോടി രൂപ അനുവദിച്ചു. കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ബ്ലോക്ക് പൈക്ക സെന്ററുകള്‍ തുടങ്ങുന്നതിനും പരപ്പ, കാസര്‍കോട് ബ്ലോക്കുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം അനുവദിച്ചു. തൃക്കരിപ്പൂര്‍ - 7.80 ലക്ഷം, ബദിയടുക്ക - 6.80 ലക്ഷം, മംഗല്‍പ്പാടി - 9.40 ലക്ഷം, കുറ്റിക്കോല്‍ - 5.10 ലക്ഷം, കുമ്പള - 8.70 ലക്ഷം, കാറഡുക്ക - 4.40 ലക്ഷം, മുളിയാര്‍ - 4.90 ലക്ഷം, പള്ളിക്കര - 8 ലക്ഷം, എണ്‍മകജെ - 5.70 ലക്ഷം, ചെങ്കള - 10.40 ലക്ഷം, ദേലംപാടി - 4.90 ലക്ഷം, മടിക്കൈ - 4.50 ലക്ഷം, കുമ്പഡാജെ - 3.10 ലക്ഷം എന്നീ ഗ്രാമ പഞ്ചായത്തുകള്‍ക്കും തുക അനുവദിച്ചു.
ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളില്‍ അടിസ്ഥാന നിര്‍മ്മാണ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട്, പ്ലാന്‍, എസ്റ്റിമേറ്റ്, പഞ്ചായത്ത് തീരുമാനം എന്നീ രേഖകളും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍/അസിസ്റ്റന്റ് എഞ്ചിനീയര്‍ തയ്യാറാക്കിയ എസ്റ്റിമേറ്റ് പഞ്ചായത്ത് സെക്രട്ടറിയുടെ കൈയൊപ്പോടുകൂടിയ അപേക്ഷയും അടിയന്തിരമായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.

Keywords: Sports, Development, Fund, Allow, Kasaragod, Kerala, Malayalam news