അര്‍ദ്ധനാരീശ്വര ക്ഷേത്രം പ്രതിഷ്ഠാ ബ്രഹ്മ കലശമഹോത്സവം: വിഗ്രഹം ക്ഷേത്രത്തിലെത്തിച്ചു
Jun 29, 2017, 21:43 IST
മാവുങ്കാല്‍: (www.kasargodvartha.com 29.06.2017) മൂന്നാംമൈല്‍ അഞ്ചാംവയല്‍ ശിവഗിരി അര്‍ദ്ധനാരീശ്വര ക്ഷേത്രം പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തിന്റെ ഭാഗമായുളള വിഗ്രഹം ക്ഷേത്രത്തിലെത്തിച്ചു. കര്‍ണ്ണാടകയിലെ കാര്‍ക്കളയില്‍ നിന്നാണ് വിഗ്രഹം എത്തിച്ചത്. മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രത്തില്‍ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മൂന്നാംമൈലില്‍ സ്വീകരിച്ച് ഭക്തജനങ്ങളുടെ നേതൃത്വത്തില്‍ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് ആനയിച്ചു.
ആഘോഷകമ്മറ്റി ഭാരവാഹികളായ കെ ദാമോദരന്‍ ആര്‍ക്കിടെക്, രാജന്‍ പൂതങ്ങാനം, എം ഗണപതിഭട്ട് മാവുങ്കാല്‍, ബാബു അഞ്ചാംവയല്‍, ഗോപാലകൃഷ്ണ ഭട്ട്, പ്രേംരാജ് കാലിക്കടവ്, പി വി സുരേഷ്, ടി വി ചന്ദ്രന്‍, മാധവന്‍ അഞ്ചാംവയല്‍, പി വി കുഞ്ഞിക്കണ്ണന്‍, ശുഭ പേരൂര്‍, വല്‍സല അഞ്ചാംവയല്‍, കെ വി കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വെള്ളിയാഴ്ച മുതല്‍ ജൂലായ് അഞ്ച് വരെ ആലമ്പാടി പതാമനാഭ തന്ത്രിയുടെ കാര്‍മ്മികത്വത്തിലാണ് പ്രതിഷ്ഠാ മഹോത്സവം നടക്കുന്നത്.
വെള്ളിയാഴ്ച രാവിലെ 11.10 മുതല്‍ കലവറ നിറക്കല്‍, വൈകുന്നേരം നാല് മണിക്ക് ആചാര്യ വരവേല്‍പ്പ്, 5.30 ന് പുതുതായി നിര്‍മ്മിച്ച ക്ഷേത്ര സമുച്ചയം മുക്താനന്ദ സ്വാമിജിയുടെ സാന്നിദ്ധ്യത്തില്‍ നാടിന് സമര്‍പ്പിക്കും. രാത്രി ഏഴ് മണിക്ക് ഭജന, ഒമ്പത് മണിക്ക് ചാക്യാര്‍കൂത്ത് എന്നിവ നടക്കും.

Keywords: Kerala, kasaragod, Temple fest, Religion, news, Celebration, Temple fest started