city-gold-ad-for-blogger

പൂച്ചക്കാട്ട് യുഡിഎഫ് ആഹ്ലാദ പ്രകടനം നടത്തിയവരോട് പാകിസ്താനിലേക്ക് പോകണമെന്ന് ആക്രോശിച്ച സ്ത്രീകൾക്കെതിരെ കേസ്

Police register case against women for provocative 'Go to Pakistan' remarks during UDF rally in Poochakkad.
Image Credit: Screenshot of an Arranged Video

● മുസ്ലിം ലീഗിന്റെ പച്ചക്കൊടി വീശിയത് സ്ത്രീകളെ പ്രകോപിപ്പിച്ചതായി കരുതപ്പെടുന്നു.
● ഭാരതീയ ന്യായ സംഹിത 192-ാം വകുപ്പ് പ്രകാരം കലാപാഹ്വാനത്തിനാണ് കേസെടുത്തത്.
● വീഡിയോ തെളിവുകൾ സഹിതമാണ് പി. മുഹമ്മദ് അഷ്കർ പോലീസിൽ പരാതി നൽകിയത്.
● സംഭവസ്ഥലത്ത് പോലീസിന്റെ സാന്നിധ്യത്തിലാണ് സ്ത്രീകൾ അസഭ്യവർഷം നടത്തിയതെന്നും ആരോപണമുണ്ട്.

ബേക്കൽ: (KasargodVartha) പൂച്ചക്കാട് അംഗൻവാടിക്ക് സമീപം മത-സാമുദായിക വിദ്വേഷം വളർത്തുന്ന രീതിയിൽ പ്രകോപനപരമായ പരാമർശം നടത്തിയെന്ന പരാതിയിൽ സ്ത്രീകൾക്കെതിരെ ബേക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ചന്ദ്രാവതിയെന്ന സ്ത്രീക്കെതിരെയാണ് ഭാരതീയ ന്യായ സംഹിത ബിഎൻഎസ് വകുപ്പ് 192 പ്രകാരം കേസെടുത്തത്. കീക്കാൻ മുക്കൂടിലെ പി മുഹമ്മദ് അഷ്കർ നൽകിയ പരാതിയിലാണ് നടപടി.

മേയ് നാലിന് വൈകുന്നേരം 5.45-ഓടെ യുഡിഎഫ് വിജയത്തിൽ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെ പൂച്ചക്കാട് അംഗൻവാടിക്ക് സമീപം വെച്ച് ബിജെപി പ്രവർത്തകൻ കല്ലും വലിയും കുപ്പിയും വലിച്ചെറിയുകയും ചന്ദ്രാവതി ഉൾപ്പെടെ മൂന്ന് സ്ത്രീകൾ വന്ന് പരാതിക്കാരനെയും സുഹൃത്തുക്കളെയും അസഭ്യം വിളിച്ചെന്നും 'ഇന്ത്യ ഞങ്ങളുടെ സ്ഥലമാണ്, നിങ്ങളുടേത് അല്ല, നിങ്ങൾ പാകിസ്താനിലേക്ക് പോകൂ' എന്ന തരത്തിൽ ആക്രോശിച്ചെന്നും ആരോപിക്കുന്നു.

മുസ്ലിം ലീഗിൻ്റെ പച്ചക്കൊടി വീശിയതാണ് ഇവരെ പ്രകോപ്പിച്ചതെന്നാണ് കരുതുന്നതെന്ന് പരാതിക്കാരനായ അഷ്കർ മാധ്യമങ്ങളോട് പ്രതികരിച്ചു. പോലീസിൻ്റെ സാന്നിധ്യത്തിലാണ് പ്രകോപനപരമായതും അശ്ലീലം നിറഞ്ഞതുമായ ചീത്തവിളിച്ചതെന്ന് അഷ്കർ പറയുന്നു. സമൂഹത്തിൽ കലാപാവസ്ഥ സൃഷ്ടിക്കാനുള്ള ഉദ്ദേശത്തോടെയായിരുന്നു പെരുമാറ്റമെന്നും പരാതിയിൽ പറയുന്നു.

സംഭവത്തെ തുടർന്ന് മേയ് 13-നാണ് പരാതിക്കാരൻ ബേക്കൽ പോലീസ് സ്റ്റേഷനിൽ ഹാജരായി വീഡിയോ അടക്കം നൽകി മൊഴി നൽകുകയായിരുന്നു. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. സബ് ഇൻസ്പെക്ടർ ടി അഖിലിൻ്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.

കൂടുതൽ പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ്ആപ്പ് ചാനലും ഫോളോ ചെയ്യുക. ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജില്‍ ഈ വാര്‍ത്തയുടെ പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: Bekal police registered a case against a group of women for allegedly making provocative communal remarks and asking UDF workers to go to Pakistan during a victory rally in Poochakkad.

#BekalPolice #KasaragodNews #UDFKerala #KeralaPolice #HateSpeech #Poochakkad

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia