Liquor Policy | കള്ളിനേക്കാൾ വലുതല്ല സിപിഐയും ആർജെഡിയും? മദ്യനയത്തിൽ പിന്നോട്ടില്ല, ഘടകകക്ഷികളെ തള്ളി മുഖ്യമന്ത്രി

● പാലക്കാട് മദ്യനിർമ്മാണശാലയുടെ കാര്യത്തിൽ ഭിന്നത
● മന്ത്രിസഭയിൽ ഈ വിഷയം ചർച്ചക്ക് വന്നിരുന്നു, പക്ഷെ തീരുമാനമായില്ല
● സിപിഐയും ആർജെഡിയും മദ്യനയത്തെ എതിർക്കുന്നു
● ആർജെഡിയിൽ മുന്നണി ബന്ധം പുനഃപരിശോധിക്കണമെന്ന ആവശ്യവും.
എം എം മുഹ്‌സിൻ
തിരുവനന്തപുരം: (KasargodVartha) മദ്യനയത്തിൽ ഒരിഞ്ചു പിന്നോട്ടില്ലെന്ന് ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി നയം വ്യക്തമാക്കിയതോടെ സിപിഐയും, ആർജെഡിയും മുന്നണിയിൽ ഒറ്റപ്പെട്ടു. പാലക്കാട് എലപ്പുള്ളിയിൽ മദ്യനിർമ്മാണശാല അനുവദിക്കുന്നതിൽ എതിർപ്പ് അറിയിച്ച ഘടകകക്ഷികളായ സിപിഐയുടെയും ആർജെഡിയുടെയും നയം തള്ളിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ മദ്യനയത്തിൽ മാറ്റമില്ലെന്ന് അസന്നിഗ്ധമായി അറിയിച്ചത്. മറ്റുള്ള ഘടകകക്ഷികൾ ഇതിനെ അംഗീകരിക്കുകയും ചെയ്തതോടെ മുന്നണിയിൽ ഒറ്റപ്പെട്ട നിലയിലായി സിപിഐയും, ആർജെഡിയും.
ഇടതുമുന്നണി യോഗത്തിൽ തീരുമാനമെടുക്കാതെ മദ്യനയത്തിൽ മാറ്റം വേണമെന്ന് സിപിഐയുടെയും, ആർജെഡിയുടെയും ആവശ്യം തള്ളിയ മുഖ്യമന്ത്രി മദ്യനയം സർക്കാർ നേരത്തെ തീരുമാനിച്ച് കഴിഞ്ഞതാണെന്ന് പറയുകയും ചെയ്തു. അത് ഇനി മാറ്റാനാവില്ല, കുടിവെള്ളം അടക്കം നിങ്ങൾ ഉന്നയിക്കുന്ന പ്രശ്നങ്ങളിൽ ഒന്നും ആശങ്ക വേണ്ട, ആശങ്കകൾ ഉണ്ടെങ്കിൽ പരിഹരിക്കും മുഖ്യമന്ത്രി തന്നെ ഉറച്ച നിലപാടോടെ വ്യക്തമാക്കി.
അതേസമയം മന്ത്രിസഭ അംഗീകരിച്ച മുഖ്യമന്ത്രി അവകാശപ്പെട്ട മന്ത്രിസഭായോഗത്തിൽ തന്നെ പുതിയ മദ്യനയത്തിന് അംഗീകാരം ലഭിച്ചില്ല. മദ്യനയത്തിൽ കൂടുതൽ വ്യക്തത വേണമെന്ന അഭിപ്രായം ഉയർന്നതിനെ തുടർന്നാണ് മദ്യനയം നടപ്പിലാക്കാൻ വൈകുന്നതെന്ന് അറിയിച്ചത്. വിശദമായ ചർച്ച വേണ്ടി വരുമെന്ന് മന്ത്രിസഭ യോഗത്തിന് ശേഷം ബന്ധപ്പെട്ടവർ അറിയിക്കുകയും ചെയ്തു.
അതിനിടെ പാലക്കാട് മദ്യ നിർമ്മാണശാലയുമായി ബന്ധപ്പെട്ട വിഷയം ആർജെഡിയിൽ പൊട്ടിത്തെറിയുണ്ടെന്ന് പറയുന്നുണ്ട്. മുന്നണി ബന്ധം പുനഃപരിശോധിക്കണമെന്ന് വരെ നേതൃത്വ യോഗത്തിൽ ആവശ്യമുയർന്നതായി പറയുന്നു. ജെഡിഎസിൽ മന്ത്രി കെ കൃഷ്ണൻകുട്ടിക്കെതിരെ പാർട്ടിയിൽ പടയൊരുക്കവും നടക്കുന്നുണ്ടെന്നും സൂചനകളുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
CM Pinarayi Vijayan stands firm on Kerala's liquor policy, dismissing opposition from CPI and RJD, leading to a split in the coalition.
#KeralaPolitics #LiquorPolicy #CPI #RJD #PinarayiVijayan #PoliticalDebate