Join Whatsapp Group. Join now!

ഇവര്‍ ഓണാശംസകള്‍ നേരുന്നു...


തയ്യാറാക്കിയത്: പ്രതിഭാ രാജന്‍

മന്ത്രി ഇ ചന്ദ്രശേഖരന്‍

മലയാളക്കരയുടെ ഓണാഘോഷം വന്നെത്തിയിരിക്കുകയാണ്. സന്തോഷവും, സമ്പൂര്‍ണവുമായ, സ്‌നേഹവും, ഐശ്വര്യവും നിറഞ്ഞ പൊന്നോണം നല്ല രീതിയില്‍ ആഘോഷിക്കാന്‍ നമുക്ക് സാധിക്കട്ടെ. ഈ ആഘോഷ വേളയില്‍ മുഴുവന്‍ ജനങ്ങള്‍ക്കും എല്ലാ വിധ സൗഭാഗ്യങ്ങളും നേര്‍ന്നു കൊള്ളുന്നു.



പി കരുണാകരന്‍ എം പി

മുഴുവന്‍ ജനങ്ങള്‍ക്കും ഓണാശംസകള്‍ അര്‍പ്പിക്കുന്നു. കേരളത്തിലെ മതസൗഹാര്‍ദം ഊട്ടി ഉറപ്പിക്കാന്‍ കൂടുതലായി യത്‌നിക്കേണ്ടുന്ന വരുംകാല സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളും ചേര്‍ന്ന് സന്തോഷകരമായി ഓണം ആഘോഷിക്കട്ടെ എന്ന് ആശംസിക്കുന്നു. ഇന്നത്തെ ആഘോഷം വരും കാലത്തിലേക്കു കൂടുതല്‍ കരുത്തും, ഊര്‍ജവും പ്രദാനം ചെയ്യുമെന്ന് പ്രത്യാശിക്കുന്നു.


കെ കുഞ്ഞിരാമന്‍ എം എല്‍ എ

മാവേലി നാടുവാണിരുന്ന കാലം തിരിച്ചു വരുമെന്ന ആഗ്രഹം കേരളത്തില്‍ ഘട്ടം ഘട്ടമായി നിറവേറ്റപെടുകയാണെന്ന് ഈ സര്‍ക്കാരിന്റെ ശ്രദ്ധയിലൂടെയും കരുതലിലൂടെയും. കേരളത്തിലെ മുഴുവന്‍ ജനങ്ങളും അല്ലലില്ലാതെ ഓണം ആഘോഷിക്കാന്‍ ഉതകും വിധം സര്‍ക്കാരും ജനങ്ങളും ഒരുമിച്ചു ചേരുന്നതിന്റെ ആഹ്ലാദം ജനങ്ങളുമായി ഇവിടെ പങ്കു വെക്കുന്നു. മുഴുവന്‍ ജനങ്ങള്‍ക്കും ഓണാശംസകള്‍ നേര്‍ന്നു കൊള്ളുന്നു.


എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ

ബക്രീദും ഓണവും ഇത്തവണ ഒരുമിച്ചാണ് എത്തിയത്. ജനാധിപത്യ മതേതര പാരമ്പര്യമുള്ള ഇന്ത്യന്‍ ജനതയ്ക്ക് ഉത്സവങ്ങളെന്നും ജാതി - മത - വര്‍ഗ വ്യത്യാസങ്ങളില്ലാത്ത സാഹോദര്യത്തിന്റെ ആഘോഷങ്ങളാണ്. പതിവിലുപരി സന്തോഷത്തോടും സമൃദ്ധിയോടും കൂടി ഇത്തവണയും ഓണം ആഘോഷിക്കാം.


എ ജി സി ബഷീര്‍

ഐശ്വര്യ സമ്പല്‍ സമൃദ്ധമായ ഓണം ആഘോഷ വേളയിലേക്ക് ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍...


വി വി രമേശന്‍

പെരുന്നാളും ഓണവും ഒരുമിച്ചു കടന്നു വന്നിരിക്കുകയാണ്. രണ്ട് ആഘോഷങ്ങളും സന്തോഷപൂര്‍വം കൊണ്ടാടുന്നതിനായി സര്‍ക്കാര്‍ നിരവധി പദ്ധതികളുമായി മുന്നോട്ടുവന്ന വര്‍ഷമാണിത്. ഉപ്പു തൊട്ടുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് പുറമെ വിഷം കലരാത്ത ജൈവ പച്ചക്കറികള്‍ വരെ ജനങ്ങളിലേക്കെത്തിച്ച് മാതൃകയായിരിക്കുകയാണ് കേരളസര്‍ക്കാര്‍.

കാഞ്ഞങ്ങാട് നഗരസഭയ്ക്കകത്തു താമസിക്കുന്ന കര്‍ഷകര്‍ക്കു മാത്രം ഈ ഓണത്തിന് 72 ലക്ഷം രൂപയാണ് ക്ഷേമ പെന്‍ഷനായി കൊടുത്തു തീര്‍ത്തത്. ജനങ്ങള്‍ ആകമാനം ആഹ്ലാദ തിമിര്‍പ്പിലാണ്. സംഘര്‍ഷമല്ല, സന്തോഷമാണ് സമ്പത്തെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വെറുംവാക്കല്ലെന്ന് ഈ ഓണക്കാലം തെളിവു തരികയാണ്. നാട്ടില്‍ സമാധാനവും സ്‌നേഹവും പുലരട്ടെ എന്നും, ഏകോദര സോദരരായി, മറ്റെല്ലാം മറന്ന് ഒന്നിക്കട്ടെയെന്നും ആശംസിക്കുന്നു.



കെ പി ജയരാജന്‍

ഓണം ഗൃഹാതുരതകളുടെ ഓര്‍മപ്പെടുത്തലുകളാണ്. അതുകൊണ്ടു തന്നെ ഓണം ഓര്‍മകളുടെ ഉത്സവം കൂടിയാണ്. മാവേലിയുടെ നല്ല നാളുകളെ പുതിയ തലമുറ ഇപ്പോഴും ഓര്‍ത്തു വെക്കുന്നു എന്നതാണ് ഓണത്തിന്റെ പ്രത്യേകത. ബക്രീദ് പോലെ തന്നെ ഓണവും സമത്വത്തിന്റെയും, സാഹോദര്യത്തിന്റെയും ഉത്സവമാണ്. നന്മകളെ ഉയര്‍ത്തിപ്പിടിക്കുവാനായി നമുക്ക് ഈ ആഘോഷങ്ങളെ പ്രയോജനപ്പെടുത്താം. ഏവര്‍ക്കും ഹൃദയപുരസ്സരം ഓണം ആശംസിച്ചു കൊള്ളുന്നു.


കെ പി സതീഷ് ചന്ദ്രന്‍

മത - ജാതി ഭേദമില്ലാതെ മാനുഷ്യരെല്ലാവരും ഒന്നായിത്തീരാനാഗ്രഹിക്കുക എന്നതാണ് ഓണം കൊണ്ട് ലക്ഷ്യമാക്കുന്നത്. പഴയോര്‍മകള്‍ പുതുക്കി നല്‍കി അതൊരിക്കല്‍ കൂടി വന്നെത്തിയിരിക്കുകയാണ്. ബക്രീദിന്റെ അപദാനങ്ങള്‍ വാഴ്ത്തപ്പെടുന്നതിനിടയിലാണ് കേരളത്തിന്റെ ദേശീയോത്സവമായ തിരുവോണവും കടന്നുവരുന്നത്. നമുക്ക് ഒന്നായി ചേര്‍ന്ന് ആഘോഷിക്കുവാനുള്ള അവസരമൊരുങ്ങുകയാണ്. ഓണം മതേതരത്വത്തിന്റെ പ്രതീകം കൂടിയാണ്. സമ്പല്‍ സമൃദ്ധിയോടെ മുഴുവന്‍ ജനങ്ങള്‍ക്കുമൊപ്പം ആഘോഷങ്ങളില്‍ പങ്കുചേരട്ടെ. എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു.


ഹക്കീം കുന്നില്‍

ഭരണകൂടം തന്നെ നമ്മുടെ മതേതരത്വത്തിനു വിഘാതം സൃഷിക്കാന്‍ ഒരുമ്പെടുന്നതിനിടയിലൂടെയാണ് ബക്രീദും ഓണവും ഒരുമിച്ചു കടന്നു വരുന്നത്. സാര്‍വദേശീയവും, ദേശീയവുമായ ആഘോഷങ്ങളില്‍ ബക്രീദ് നന്മയുടേയും, ഓണം ഇന്ത്യന്‍ പൈതൃകമായ മതാതീത സൗഹാര്‍ദത്തിന്റെയും പ്രതീകങ്ങളാണ്. ഇവ അട്ടിമറിച്ച് വര്‍ഗീയ ഫാസിസത്തെ കയറൂരി വിടുന്നതിന് തടയിടാന്‍, എതിര്‍ത്തു തോല്‍പ്പിക്കാന്‍, ഒറ്റക്കെട്ടായി നില്‍ക്കാന്‍ പൊന്നോണത്തെ നമുക്ക് ഒരുമിച്ചു ചേര്‍ന്ന് വരവേല്‍ക്കാം.


എം സി ഖമറുദ്ദീന്‍

മനുഷ്യ മനസുകളെ യോജിപ്പിക്കാന്‍ ഇത്തരം ആഘോഷങ്ങള്‍ക്ക് സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. നീതിയുടേയും, സമ്പല്‍ സമൃദ്ധിയുടെയും നേര്‍ക്കാഴ്ച്ചയായ ഓണാഘോഷം പരസ്പരം സഹായിച്ചും, സ്‌നേഹിച്ചും മനുഷ്യ മനസുകള്‍ ഒന്നായി തീരാന്‍ ഉതകുമാറാകട്ടെ. ഏവര്‍ക്കും ഓണാശംസകള്‍ നേരുന്നു.



അഡ്വ. കെ ശ്രീകാന്ത്

ഐശ്വര്യവും സമ്പല്‍സമൃദ്ധിയും നിറഞ്ഞ ഒരു നല്ല നാളിന്റെ ഓര്‍മപുതുക്കലാണ് ഓണം. മനുഷ്യ മനസ്സുകളെ ഒന്നിപ്പിക്കാന്‍ ഇത്തരം ആഘോഷങ്ങള്‍ കൊണ്ട് സാധിക്കട്ടെ. എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു.


ഷാനവാസ് പാദൂര്‍

'മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ' എന്നു പാടിപഠിച്ച മലയാളികളെ സംബന്ധിച്ചിടത്തോളം ഓണം എന്നത് സമഭാവനയുടെയും സഹവര്‍ത്തിത്വത്തിന്റെയും ഉത്സവവേളയാണ്. ഏവര്‍ക്കും എന്റെ ഓണാശംസകള്‍ നേരുന്നു.


ഡോ. എന്‍ എ മുഹമ്മദ്

മതേതരത്വത്തിന്റെ പ്രതീകമാണ് ഓണം. മതസൗഹാര്‍ദം കാത്തു സൂക്ഷിക്കാന്‍ ഇത്തരം ആഘോഷങ്ങളിലൂടെ സാധിക്കും. എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു.