ഇരുണ്ട മാനത്ത് നിന്നും നേരിയ ചന്ദ്രക്കല ഒളിഞ്ഞ് നോക്കുമ്പോള്‍ വിശ്വാസിയുടെ മനസ്സില്‍ ചെറിയ പെരുന്നാള്‍ പൂത്തിരി വെട്ടം മിന്നിത്തിളങ്ങുകയായി... ആരാധനയുടെ ആര്‍ഭാടത്താല്‍ റമദാന്‍ ദിനരാത്രങ്ങള്‍ ദിക്‌റുകളിലും നിസ്‌കാരത്തിലും തറാവീഹിലും കഴിച്ച് കൂട്ടിയ വിശ്വാസി, ഖുര്‍ആന്‍ പാരായണം ചെയ്ത് കണ്ണിനും ചുണ്ടിനും കാതിനും കുളിര്‍മ ചൊരിഞ്ഞു... വിശ്വാസികള്‍ ഇനി കാത്തിരിക്കുന്നത് സ്വര്‍ഗപൂങ്കാവനത്തിലെ സ്വര്‍ണ വിരിപ്പിനേയാണ്.. അതിന് വേണ്ടി ഈ മാസം മുഴുവനും ആരാധനയില്‍ മുഴുകുകയും കൂടെ ലൈലത്തുല്‍ ഖദറെന്ന പുണ്യ രാവിനെ ജീവിപ്പിക്കുകയും ചെയ്തു... ആയിരം മാസത്തിന്റെ സല്‍കര്‍മങ്ങള്‍ കിത്താബില്‍ രേഖപ്പെടുത്തുമെന്ന ഉറപ്പോടെ പരിശുദ്ധ റമദാന്റെ ചൈതന്യം ഉള്‍കൊണ്ട നിര്‍വൃതിയില്‍ നാം സായൂജ്യമടയുന്നു... റബ്ബ് നമ്മുടെ എല്ലാ നന്മകളും സ്വീകരിക്കുമാറാകട്ടെ.. എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്‍...

പുണ്യങ്ങള്‍ പെയ്തിറങ്ങിയ വിശുദ്ധ റമദാന്‍ പരിസമാപ്തിയായി. റമദാന്‍ വ്രതം ജീവിതത്തിലും ചിന്തയിലും ഉണ്ടാക്കിയ പരിവര്‍ത്തനം മനഃസംസ്‌കരണത്തിന്റെ വഴിയില്‍ ചുവടുവെക്കാന്‍ പ്രചോദനമാകണം. ദുഷ്ട ചിന്തകളെ ഹൃദയത്തില്‍ നിന്ന് കഴുകിക്കളഞ്ഞ് സഹാനുഭൂതിയും പരസ്പര സ്‌നേഹവും മനുഷ്യത്വവും വളര്‍ത്തി നാടിന്റെ നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ സംസ്‌കരണത്തിന്റെ ആദ്യ നിലാവ് പശ്ചിമ ചക്രവാളത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ നമുക്ക് പ്രതിജ്ഞ എടുക്കാം. അകതാരില്‍ ആനന്ദനിര്‍വൃതി സമ്മാനിച്ചെത്തുന്ന പെരുന്നാള്‍ ദിനത്തില്‍ എല്ലാ സഹോദരീ സഹോദരന്‍മാര്‍ക്കും ആശംസകള്‍ നേരുന്നു.