Join Whatsapp Group. Join now!

പെരുന്നാള്‍ ആശംസകള്‍

പെരുന്നാള്‍ ആശംസകള്‍: ബായാര്‍ തങ്ങള്‍


പെരുന്നാള്‍ ആശംസകള്‍: സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍

ത്യാഗ സമര്‍പണത്തിന്റെ സാഫല്യ വേളയാണ് പെരുന്നാള്‍. മതം വിലക്കിയ ഒരു പ്രവര്‍ത്തനങ്ങളിലേക്കും തിരിയാതിരിക്കാന്‍ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തണം. ബന്ധങ്ങള്‍ അറ്റു പോകുന്ന സമകാലീന സാഹചര്യത്തില്‍ കുടുംബ അയല്‍പക്ക ബന്ധങ്ങള്‍ വളര്‍ത്താനും മതസൗഹാര്‍ദവും നാടിന്റെ സമാധാനവും നിലനിര്‍ത്താനും ആഘോഷ ദിനങ്ങളെ ഉപയോഗപ്പെടുത്തം. ഈദുല്‍ ഫിത്വര്‍ ആശംസകള്‍ നേരുന്നു.


പെരുന്നാള്‍ ആശംസകള്‍: ചെര്‍ക്കളം അബ്ദുല്ല

ജീവിതവിശുദ്ധി നിലനിര്‍ത്താനുള്ള ആത്മാര്‍ത്ഥമായ പ്രഖ്യാപനമാണ് ഈദുല്‍ ഫിത്വര്‍. ഒരു മാസത്തെ വ്രതാനുഷ്ഠാനമെന്നത് വെറുതെയുള്ള ആചാരമല്ല. ശരീരവും മനസും ഒരുപോലെ ആത്മീയതയില്‍ ഒരുമിച്ച മഹാസംഭവമാണത്. ഇത് നഷ്ടപ്പെടുത്താന്‍ അനുവദിക്കാതിരിക്കുന്നിടത്താണ് ഈദ് ആഘോഷത്തിന്റെ വിജയം. നന്മ നിറഞ്ഞ ഈദ് ആശംസകള്‍



പെരുന്നാള്‍ ആശംസകള്‍: എം സി ഖമറുദ്ദീന്‍

സന്തോഷം നിലനിര്‍ത്താനുള്ള തുടക്കമാവണം ഈദാഘോഷം. മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം ജീവിതത്തില്‍ എപ്പോഴും സന്തോഷം നിലനിര്‍ത്തുക എന്നതാണ്. സ്ഥിരമായ സന്തോഷത്തിന് ആത്മീയതയുടെ പരിരക്ഷയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. ഹൃദയാനുഭൂതി പകരുന്ന ഈദാഘോഷ വേളയില്‍ വിശ്വാസികളോടൊപ്പം സര്‍വാത്മനാ ഒത്തുചേരുന്നു. നന്മ നിറഞ്ഞ ഈദ് ആശംസകള്‍



പെരുന്നാള്‍ ആശംസകള്‍: ഖാസി എം അലിക്കുഞ്ഞി മുസ്ലിയാര്‍

സമൂഹങ്ങള്‍ക്കിടയില്‍ ഐക്യവും ഭദ്രതയും വളര്‍ത്താന്‍ പെരുന്നാള്‍ ദിനം സഹായകമാകട്ടെ. ആഘോഷം ധൂര്‍ത്തിനും അനാചാരങ്ങള്‍ക്കുമുള്ളതല്ല. ആത്മ സമര്‍പ്പണത്തിന്റെ ആഘോഷ വേളയാണ് പെരുന്നാള്‍ ദിനം. സഹജീവികളിലേക്ക് സ്‌നേഹം ചൊരിഞ്ഞു വേണം പെരുന്നാളിനെ നാം സജീവമാക്കേണ്ടത്. ഏവര്‍ക്കും ഈദുല്‍ ഫിത്വര്‍ ആശംസകള്‍.


പെരുന്നാള്‍ ആശംസ: സയ്യിദ് കെ എസ് അലി തങ്ങള്‍ കുമ്പോല്‍

പരിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട വിശുദ്ധ റമദാന്‍ മാസത്തില്‍ വ്രതാനുഷ്ഠാനത്തിലൂടെയും സല്‍ക്കര്‍മങ്ങളിലൂടെയും ആര്‍ജിച്ചെടുത്ത ആത്മ വിശുദ്ധി കൈവിടാതിരിക്കാന്‍ വിശ്വാസികള്‍ പ്രവാചക ചര്യ മാതൃകയാക്കണം. പരിശുദ്ധ ഖുര്‍ആനുമായി നിരന്തര ബന്ധത്തിലാകണം. ഏവര്‍ക്കും ഈദുല്‍ ഫിത്വര്‍ ആശംസകള്‍



പെരുന്നാള്‍ ആശംസകള്‍: സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍

വിശുദ്ധ റമദാന്‍ പകര്‍ന്നു നല്‍കിയ ഒരു മാസത്തെ വ്രതവിശുദ്ധി നിലനിര്‍ത്തുതിനുള്ള പ്രതിജ്ഞ പുതുക്കാനുള്ള അവസരമായി ഈദുല്‍ ഫിതറിനെ വിശ്വാസികള്‍ ഉപയോഗപ്പെടുത്തണം. റമദാനിന്റെ ആത്മ ചൈതന്യം നിറഞ്ഞു തുളുമ്പുന്നതാകണം നമ്മുടെ ആഘോഷങ്ങള്‍. ഏവര്‍ക്കും ഈദുല്‍ ഫിത്വര്‍ ആശംസകള്‍


പെരുന്നാള്‍ ആശംസകള്‍: പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി

പള്ളികളും വീടുകളും കവലകളും തക്ബീര്‍ പ്രകീര്‍ത്തനങ്ങള്‍ കൊണ്ട് മുഖരിതമാക്കാനും കുടുംബ ബന്ധം ഊട്ടിയുറപ്പിച്ചും പാവങ്ങളിലേക്ക് കാരുണ്യം ചൊരിഞ്ഞും പെരുന്നാളിനെ ചൈതന്യമാക്കാനും വിശ്വാസികള്‍ മുന്നിട്ടിറങ്ങണം. ധൂര്‍ത്തിനും ദുര്‍വ്യയങ്ങള്‍ക്കും അവസരം നല്‍കാതെ ആരാധനകളാല്‍ ധന്യമാവണം പെരുന്നാള്‍. നമ്മുടെ സല്‍കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കട്ടെ. ഈദുല്‍ ഫിത്വര്‍ ആശംസകള്‍


പെരുന്നാള്‍ ആശംസകള്‍: എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ



മലിന ചിന്തകള്‍ക്കെതിരെയുള്ള മാനസീകമായ പ്രതിരോധമാണ് റമദാന്‍ കാലത്തെ വ്രതം. അതിന് സമാപനം കുറിച്ചെത്തുന്ന ഈദുല്‍ ഫിത്വര്‍ ദിനത്തിന് എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു. ആര്‍ദ്രദയും അനുകമ്പയും സഹാനുഭൂതിയുമുള്ള ഒരു സമൂഹം ലക്ഷ്യം വെച്ച് ഒന്നിച്ച് മുന്നേറാം.


പെരുന്നാള്‍ ആശംസകള്‍: യഹ് യ തളങ്കര

മൈലാഞ്ചിയിലെ മായം അവളുടെ കണ്ണുകളെ ഈറനണിയിച്ചു. പെരുന്നാള്‍ രാവിലെ വരയും ചിത്രവുമില്ലാത്ത കുഞ്ഞിളം കൈവെള്ളയില്‍ കണ്ണീര്‍ തുള്ളികള്‍ വീണുടഞ്ഞു. പക്ഷേ പള്ളിയുടെ മിനാരങ്ങളില്‍ നിന്നും തക്ബീറിന്റെ മന്ത്ര ധ്വനികള്‍ കുഞ്ഞുമനസ്സില്‍ മൈലാഞ്ചി കോറിയിട്ടു. പിന്നെ കൂട്ടുകാരോടൊത്ത് ഉല്ലസിച്ച് ഓടുകയായി.. പള പള മിന്നുന്ന ലിബാസുകള്‍ അവളുടെ കണ്ണുകളില്‍ മൈലാഞ്ചിയുടെ അതൃപ്പം വിരിയിച്ചു. അവളും മൊഴിഞ്ഞു അള്ളാഹു അക്ബര്‍ അള്ളാഹു അക്ബര്‍...ഒലില്ലാഹില്‍ ഹംദ്...നമുക്കും ഈ തക്ബീര്‍ ധ്വനികള്‍ എറ്റു പാടാം.


പെരുന്നാള്‍ ആശംസകള്‍: സി എച്ച് കുഞ്ഞമ്പു



പെരുന്നാള്‍ ആശംസകള്‍: എ ജി സി ബഷീര്‍


പെരുന്നാള്‍ ആശംസകള്‍: ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്


പെരുന്നാള്‍ ആശംസകള്‍: അസ്‌ലം പടിഞ്ഞാര്‍

പെരുന്നാള്‍ ആശംസകള്‍: ലുഖ്മാനുല്‍ ഹക്കീം



പെരുന്നാള്‍ ആശംസകള്‍: ഉമര്‍ നിസാര്‍


പെരുന്നാള്‍ ആശംസകള്‍: കെ എം ഹനീഫ്


പെരുന്നാള്‍ ആശംസകള്‍: അബ്ദുല്‍ കരീം കോളിയാട്


പെരുന്നാള്‍ ആശംസകള്‍: മധൂര്‍ ഹംസ


പെരുന്നാള്‍ ആശംസകള്‍: കല്ലട്ര മാഹിന്‍ ഹാജി


പെരുന്നാള്‍ ആശംസകള്‍: എം.എ മുഹമ്മദ് കുഞ്ഞി മേല്‍പറമ്പ് 


പെരുന്നാള്‍ ആശംസകള്‍: എന്‍ എ ഹാരിസ്


പെരുന്നാള്‍ ആശംസകള്‍: ബഷീര്‍ വോളിബോള്‍


പെരുന്നാള്‍ ആശംസകള്‍: സി എല്‍ അബ്ബാസ്



പെരുന്നാള്‍ ആശംസകള്‍: യൂസുഫ് അല്‍ഫലാഹ്


പെരുന്നാള്‍ ആശംസകള്‍: ഇബ്രാഹിം ഫൈസി ജെഡിയാര്‍


പെരുന്നാള്‍ ആശംസകള്‍: അഷ്‌റഫ് കര്‍ള


പെരുന്നാള്‍ ആശംസകള്‍: ഹാരിസ് ദാരിമി ബെദിര

റമദാനില്‍ നേടിയ ആത്മവിശുദ്ധി കളഞ്ഞുകുടിക്കാതെയാവട്ടെ നമ്മുടെ പെരുന്നാളാഘോഷം. പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കുമെന്ന പ്രവാചക വചനത്തിന് അധിഷ്ഠിതമായി അതിരുവിട്ട ആഹ്ലാദ പ്രകടനങ്ങള്‍ക്കോ അനാചാരങ്ങള്‍ക്കോ ഇടവരാതെ നന്മയിലുള്ള ആഘോഷമായി പെരുന്നാള്‍ മാറണം. നാഥന്‍ അനുഗ്രഹിക്കട്ടെ. ഏവര്‍ക്കും നന്മ നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍.





തോംസണ്‍ ജോസ് ഐ പി എസ് 

ഒരു മാസത്തെ വ്രതശുദ്ധിയില്‍ നിന്നും നേടിയ ആത്മബലത്തില്‍ മനസും ശരീരവും പാകപ്പെടുത്തിയ എല്ലാ വിശ്വാസികള്‍ക്കും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും മാനവമൈത്രിയുടെയും ഈദുല്‍ ഫിത്വര്‍ ആശംസകള്‍ നേരുന്നു.


എന്‍ യു അബ്ദുല്‍ സലാം

മനസ്സും ശരീരവും ദൈവത്തിലര്‍പ്പിച്ച് മാനവിക ഐക്യത്തിന്റെ പ്രതീകമായ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്ന എല്ലാ സഹോദരങ്ങള്‍ക്കും ആശംസകള്‍.


ഇ ദേവദാസന്‍ ഐ എ എസ് 

ഒരു മാസത്തെ വ്രതശുദ്ധിയില്‍ ഏറ്റുവാങ്ങിയ പുണ്യം മതസൗഹാര്‍ദവും മാനവമൈത്രിയും നില നിര്‍ത്താന്‍ എല്ലാ വിശ്വാസികള്‍ക്കും കഴിയട്ടെയെന്ന് പ്രത്യാശിക്കുന്നു. ഏവര്‍ക്കും ഹൃദ്യമായ ഈദുല്‍ ഫിത്വര്‍ ആശംസകള്‍ നേരുന്നു.



സണ്ണി ജോസഫ് 

മാനവലോകത്തിന് സമാധാനത്തിന്റെ സന്ദേശം നല്‍കി ഒരു മാസത്തെ വ്രതശുദ്ധിയില്‍ നിന്നും നേടിയ പുണ്യവുമായി ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്ന എല്ലാ വിശ്വാസികള്‍ക്കും സ്‌നേഹം നിറഞ്ഞ ആശംസകള്‍ നേരുന്നു.



















സി എ ഷാഫി

സാമൂഹ്യബന്ധങ്ങള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന കാലത്ത് കുടുംബ, അയല്‍പക്ക ബന്ധങ്ങളെയും സൗഹൃദങ്ങളെയും ശക്തിപ്പെടുത്താനുള്ള അവസരമായി ഈദ് ദിനത്തെ ഉപയോഗപ്പെടുത്തണം. സ്‌നേഹവും സഹിഷ്ണുതയും സൗഹാര്‍ദവുമുള്ള ലോകമാണ് ഒരോ ഈദ് ദിനവും ആഹ്വാനം ചെയ്യുന്നത്. വൈവിധ്യങ്ങളെ തുറന്ന മനസോടെ ഉള്‍ക്കൊള്ളാനുള്ള വിശാലതയാണ് ആഘോഷങ്ങളുടെ അന്തസത്ത. മതസൗഹാര്‍ദത്തിന്റെയും സാമുദായിക ഐക്യത്തിന്റെയും മികച്ച മാതൃകളാവണം ഒരോ ആഘോഷങ്ങളും.



ഷഫീഖ് നസ്‌റുല്ല

ജീവിത വിശുദ്ധിയുടെ അനര്‍ഘ നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് റമദാന്‍ കടന്നുവന്നത്. ആത്മീയോല്‍ക്കര്‍ഷത്തിന്റെ നനവുകള്‍ പെയ്തിറങ്ങുകയായിരുന്നു റമാദാനിലുടനീളം. കാരുണ്യത്തിന്റെ കവാടങ്ങള്‍ കലവറയില്ലാതെ തുറന്നിട്ടും പാപമോചനത്തിന്റെ വഴികള്‍ വെട്ടിത്തെളിച്ചും നരക മോചനവും സ്വര്‍ഗലബ്ധിയും ഉറപ്പു വരുത്താന്‍ അവസരങ്ങള്‍ സമ്മാനിച്ചും അല്ലാഹു നമ്മെ ആവേശം കൊള്ളിക്കുകയായിരുന്നു.

നന്മ ചെയ്യണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ആവോളം അവസരങ്ങള്‍ നല്‍കുകയും അത് ഉപയോഗപ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അല്ലാഹുവിന്റെ സാമീപ്യം വിശ്വാസികള്‍ അനുഭവിച്ചു. കാരുണ്യവാനായ നാഥന്‍ വെച്ച് നീട്ടിയ ഈ അനര്‍ഘ നിമിഷങ്ങള്‍ ഉപയോഗപ്പെടുത്തി ഒരോരുത്തരും പൂര്‍ണ വിശ്വാസികളായതിനുള്ള അല്ലാഹുവിന്റെ സമ്മാനമാണ് ഈദ് ദിനം.

ഇനി സന്തോഷത്തിന്റെ ആനന്ദപ്പെരുന്നാള്‍. കൊതി തീരും മുമ്പേ റമദാന്‍ പറന്നകന്നതിന്റെ വേദനയുടെയും ശവ്വാലിന്റെ പൊന്നമ്പിളി മാനത്ത് ഉദിച്ചുയര്‍ന്നപ്പോഴുണ്ടായ സന്തോഷത്തിന്റെയും അസുലഭ മുഹൂര്‍ത്തമാണ് ഈദ് ദിനം. ആഘോഷങ്ങള്‍ പരിധി വിടുന്ന സാമൂഹികഘടനയില്‍ ഇസ്‌ലാമിന്റെ ഈദുകള്‍ വേറിട്ട് നില്‍ക്കുന്നു; നില്‍ക്കണം. ആഘോഷങ്ങള്‍ ദൈവാരാധനയായി മാറുന്ന അത്ഭുതമാണ് ഈദില്‍ സംഭവിക്കുന്നത്. ഇസ്‌ലാം സമര്‍പ്പിക്കുന്ന ആഘോഷനാളുകള്‍ പരസ്പര ബന്ധങ്ങളുടെയും സാമൂഹിക ഐക്യത്തിന്റെയും സമാനതകളില്ലാത്ത ആകാശങ്ങള്‍ തീര്‍ക്കുന്നുണ്ട്. അതിന് കോട്ടം തട്ടുന്ന തരത്തില്‍ ഒന്നും സംഭവിച്ചുകൂട. ഐക്യത്തിനും പരസ്പര ബന്ധങ്ങള്‍ക്കും ഇളക്കം ഉണ്ടാക്കുന്നതല്ല, ഉറപ്പിച്ചു നിര്‍ത്തുന്നതാവണം നമ്മുടെ ഒരോ ആഘോഷങ്ങളും.


Keywords: Eid Message, Leaders, Kasargodvartha, Ramadan, Message, Celebration.