പ്രതിശ്രുത വരൻ ബൈക്ക് അപകടത്തിൽ മരിച്ചതിൽ മനംനൊന്ത് കഴിഞ്ഞിരുന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; കുറിപ്പ് ലഭിച്ചു
● കിദൂർ കുണ്ടങ്കേരടുക്കയിലെ ബി ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് മരിച്ചത്.
● തമിഴ്‌നാട് സ്വദേശിയായ മണിയുമായാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
● മണിയെ സംസ്കരിച്ച സ്ഥലത്ത് തന്നെ തന്നെയും സംസ്കരിക്കണമെന്ന് പ്രഫുല്ലയുടെ കുറിപ്പിൽ പറയുന്നു.
കുമ്പള: (KasargodVartha) പ്രതിശ്രുത വരൻ ബൈക്ക് അപകടത്തിൽ മരിച്ചതിൻ്റെ ദുഃഖം സഹിക്കാനാകാതെ കഴിയുകയായിരുന്ന യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
കിദൂർ കുണ്ടങ്കേരടുക്കയിലെ ബി ജയാനന്ദൻ്റെ മകൾ പ്രഫുല്ല(26)യെയാണ് വീട്ടിലെ ഹാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തമിഴ്‌നാട് സ്വദേശിയായ 30 വയസ്സുള്ള മണിയുമായാണ് പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനിടെയാണ് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മണി മരിച്ചത്.
ഇതോടെ യുവതി മാനസിക വിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഞായറാഴ്ച രാവിലെ 11 മണിക്കും വൈകിട്ട് മൂന്ന് മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്.
വീട്ടിനുള്ളിലെ ഹാളിൽ ഫാനിൽ ഷാൾ കെട്ടി തൂങ്ങിയ നിലയിലാണ് പ്രഫുല്ലയെ കണ്ടെത്തിയത്. വീട്ടിലെ മറ്റുള്ളവരെല്ലാം ബന്ധുവിൻ്റെ വിവാഹത്തിന് പോയ സമയത്താണ് ഈ സംഭവം നടന്നതെന്ന് പോലീസ് സംശയിക്കുന്നു.
സംഭവത്തിൽ കുമ്പള പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് ഇൻക്വസ്റ്റ് നടത്തി അന്വേഷണം ആരംഭിച്ചു.
യുവതി എഴുതിയതെന്ന് കരുതുന്ന കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പറയുന്നത് പ്രതിശ്രുത വരൻ മണിയെ അടക്കിയ സ്ഥലത്ത് തന്നെ തന്നെയും സംസ്കരിക്കണമെന്നാണ്.
രണ്ട് വീട്ടുകാരും സംസാരിച്ച് സംസ്കരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് ബന്ധുക്കൾ പറയുന്നത്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജില്‍ വാര്‍ത്തയുടെ താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: A 26-year-old woman in Kumbla, Kasaragod, was found dead in her home, reportedly unable to bear the grief of her fiancé's recent death in a bike accident.
#Kumbla #KasaragodNews #KeralaNews #TragicDeath #KeralaPolice #LocalNews






