Demise | സിപിഎം നേതാവ് കെ കുഞ്ഞിക്കണ്ണന്‍ നായര്‍ നിര്യാതനായി

● മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയായിരുന്നു.
● അവിഭക്ത നീലേശ്വരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായും സേവനമനുഷ്ടിച്ചു.
● പള്ളിക്കര തോക്കു കേസിലെ പൊലീസ് മർദനത്തിന് ഇരയായിരുന്നു.
നീലേശ്വരം: (KasargodVartha) സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റി മുന്‍ അംഗവും മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയുമായിരുന്ന നീലേശ്വരം പേരോലിലെ കെ കുഞ്ഞിക്കണ്ണന്‍ നായര്‍ (82) നിര്യാതനായി. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ദീര്‍ഘകാലം അവിഭക്ത നീലേശ്വരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. പള്ളിക്കര തോക്കു കേസില്‍ പൊലീസിന്റെ അതിക്രൂരമായ മര്‍ദനത്തിന് അദ്ദേഹം ഇരയായിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയാണ് അന്ത്യം സംഭവിച്ചത്.
മൃതദേഹം ബുധനാഴ്ച രാവിലെ 11.30 വരെ നീലേശ്വരം ഏരിയാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. ഭാര്യ: എം ലക്ഷ്മിയമ്മ. മകന്‍: ഉണ്ണികൃഷ്ണന്‍. മരുമകള്‍: നീതു. സഹോദരങ്ങള്‍: പരേതരായ ഗോപാലന്‍ നായര്‍, മാലിങ്കു നായര്‍, കൃഷ്ണന്‍ നായര്‍, മാധവന്‍ നായര്‍.
#CPIM #Kerala #RIP #KunjikrishnanNair #Kasargod #PoliticalLeader