Bereavement |സഹോദരൻ മരണപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ സഹോദരിയും വിടവാങ്ങി; കണ്ണീരോടെ കുടുംബം

● നാരായണിയുടെ ഇളയ സഹോദരൻ ടി ശ്രീധരൻ (64) കഴിഞ്ഞ 25-നാണ് മരണപ്പെട്ടത്.
● അങ്കണവാടി ഹെൽപർ ആയിരുന്ന നാരായണിയുടെ ഭർത്താവ് പരേതനായ ടി രാമനാണ്.
പരവനടുക്കം: (KasargodVartha) സഹോദരൻ മരിച്ച് 18 ദിവസത്തിനുള്ളിൽ സഹോദരിയും വിടവാങ്ങി. കുടുംബത്തിൽ അടുത്തടുത്ത ദിവസങ്ങളിൽ ഉണ്ടായ മരണങ്ങൾ ഉറ്റവരെയെല്ലാം ദുഃഖത്തിലാഴ്ത്തി. പാലിച്ചിയടുക്കം തൊട്ടിയിലെ ടി നാരായണി (85) ആണ് ശനിയാഴ്ച രാത്രി മരണത്തിന് കീഴടങ്ങിയത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കാസർകോട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നാരായണി.
നാരായണിയുടെ ഇളയ സഹോദരൻ ടി ശ്രീധരൻ (64) കഴിഞ്ഞ 25-നാണ് മരണപ്പെട്ടത്. സഹോദരന്റെ വിയോഗത്തിന്റെ ദുഃഖം മാറും മുൻപേയാണ് നാരായണിയുടെയും മരണം. അങ്കണവാടി ഹെൽപർ ആയിരുന്ന നാരായണിയുടെ ഭർത്താവ് പരേതനായ ടി രാമനാണ്. മക്കൾ: ടി ശൈലജ കപ്പണയടുക്കം, ടി ശാരദ, ടി കരുണാകരൻ (ഓടോറിക്ഷ ഡ്രൈവർ), ടി രമേശൻ, ടി രാജേഷ് (ഇരുവരും കോഴിക്കോട്), ടി ഉമേശൻ.
മരുമക്കൾ: നാരായണൻ കപ്പണയടുക്കം, പി പി ബിന്ദു (അങ്കണവാടി ഹെൽപർ, പാലിച്ചിയടുക്കം), എ ജയലക്ഷ്മി, കെ രേഷ്മ (അന്നപൂർണ കാറ്ററിംഗ്), ഡി ആശ (തയ്യൽ തൊഴിലാളി, കാസർകോട്). സഹോദരങ്ങൾ: ടി മധു, ടി ഗംഗാധരൻ, പരേതരായ ടി കൃഷ്ണൻ, ടി നാരായണൻ.
സി കാർത്യായനിയാണ് ശ്രീധരന്റെ ഭാര്യ. മക്കൾ: ടി ശ്രീധിഷ് (സെക്രടറി, ജനശക്തി പുരുഷ സ്വയം സഹായ സംഘം), പരേതനായ ടി ശ്രീനിഷ് (നെല്ലിക്കുന്ന് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മുൻ ശാന്തി). മരുമകൾ: വി ദീപിക.
#KasaragodNews, #FamilyLoss, #KeralaObituary, #TNarayanideath, #KasaragodBereavement, #FamilyMourning