പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഷോറൂം ജീവനക്കാരന്‍ മരിച്ചു
Feb 4, 2018, 10:25 IST
കാസര്‍കോട്: (www.kasargodvartha.com 04.02.2018) പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഷോറൂം ജീവനക്കാരന്‍ മരിച്ചു. കാസര്‍കോട് ഇന്ദിരാനഗറില്‍ പ്രവര്‍ത്തിക്കുന്ന ഹ്യുണ്ടായ് ഷോറൂം ജീവനക്കാരനും കണ്ണൂര്‍ ഇരിട്ടി ഉളിക്കല്‍ പരിക്കളത്തെ നാരായണന്റെ മകനുമായ പി.എന്‍. പ്രിയേഷ് (27)ആണ് മരിച്ചത്. ഡീസല്‍ വണ്ടിയില്‍ പെട്രോളടിച്ചതിനെ തുടര്‍ന്ന് കേടായ കാര്‍ നന്നാക്കാനായി ഷോറൂമില്‍ നിന്നും പുറപ്പെട്ടതായിരുന്നു പ്രിയേഷ്. കാര്‍ നന്നാക്കുന്നതിനിടെയാണ് പ്രിയേഷിന് പൊള്ളലേറ്റത്.
ഉടന്‍ മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടുത്തെ ചികിത്സ കഴിഞ്ഞ് കണ്ണൂരിലുള്ള ഒരു ആയുര്‍വേദ കേന്ദ്രത്തില്‍ ചികിത്സ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. കോമളയാണ് മാതാവ്. ഏക സഹോദരന്‍ പ്രദീപ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Death, Obituary, Treatment, Hospital, Postmortem, Show room Employee died after burn injury.