Obituary | മലയോരത്തിന് നൊമ്പരമായി ഗര്‍ഭിണിയായ യുവതിയുടെ മരണം
Mar 9, 2023, 22:13 IST
രാജപുരം: (www.kasargodvartha.com) മലയോരത്തിന് നൊമ്പരമായി ഗര്‍ഭിണിയായ യുവതിയുടെ മരണം. പൂടംകല്ലിലെ പാലത്തുരുത്തില്‍ ഫെബിന്റെ ഭാര്യ ലിജി (30) ആണ് സ്വന്തം വീട്ടില്‍ വെച്ച് കുഴഞ്ഞുവീണ് മരിച്ചത്. മടമ്പലം അലക്‌സ് നഗറിലുള്ള ലിജിയുടെ വീട്ടില്‍ ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് യുവതി കുഴഞ്ഞുവീണത്.
ഉടന്‍ തന്നെ ശ്രീകണ്ഠപുരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലിജിയും ഭര്‍ത്താവ് ഫെബിനും വിദേശത്തായിരുന്നു. ഒരുമാസം മുമ്പാണ് ഇരുവരും നാട്ടിലെത്തിയത്. അലക്‌സ് നഗര്‍ വണ്ടന്‍കുഴിയില്‍ ജോയി - ലിസി ദമ്പതികളുടെ മകളാണ്. സഹോദരന്‍: ലിജോ (ദുബൈ).

Keywords: Latest-News, Kerala, Kasaragod, Rajapuram, Obituary, Died, Woman, Pregnant woman died.
< !- START disable copy paste -->