city-gold-ad-for-blogger
Aster MIMS 10/10/2023

വ്യവസായ പ്രമുഖൻ മുല്ലച്ചേരി അബ്ദുര്‍ റഹ്‌മാൻ ഹാജി നിര്യാതനായി

ഉദുമ: (www.kasargodvartha.com 20.10.2020)  വ്യവസായ പ്രമുഖൻ മുല്ലച്ചേരി അബ്ദുര്‍ റഹ്‌മാൻ ഹാജി (80) നിര്യാതനായി. ജാമിഅ സഅദിയ്യ നിര്‍വാഹക സമിതിയംഗവും എരോല്‍ മുസ്ലിം ജമാഅത്ത് മുന്‍ പ്രസിഡണ്ടുമായിരുന്നു.

ഭാര്യ: ബീഫാത്വിമ ഹജ്ജുമ്മ. മക്കള്‍: ശംസുദ്ദീന്‍, റഫീഖ്, ശറഫുദ്ദീന്‍, മൊയ്തീന്‍, സൈനബ. മരുമക്കള്‍: ആഇശ, റഹീമ, സറീന, ഫിര്‍ദൗസ്, അസ്‌ലം. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ ഹാജി, കുഞ്ഞഹമ്മദ് (കുഞ്ഞാമു) ഹാജി, ശാഫി, അബ്ബാസ്, മറിയുമ്മ, ആഇശ, പരേതരായ മുഹമ്മദ് കുഞ്ഞി ഹാജി, ബീഫാത്വിമ. 

വ്യവസായ പ്രമുഖൻ മുല്ലച്ചേരി അബ്ദുര്‍ റഹ്‌മാൻ ഹാജി നിര്യാതനായി

ഖബറടക്കം എരോല്‍ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

അബ്ദുര്‍ റഹ്‌മാൻ ഹാജിയുടെ നിര്യാണത്തില്‍ സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, വര്‍ക്കിംഗ് പ്രസിഡണ്ട് എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, സെക്രട്ടറിമാരായ കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

Keywords:  Kerala, Obituary, Death, Jamia-Sa-adiya-Arabiya, Business-man, Erol, Mullacherry Abdur Rahman Haji, Mullacherry Abdur Rahman Haji passes away, Abdul Rahman Haji Sa-adiya Governing Committee Member.



< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia