സഹോദരി ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ യുവാവും മരിച്ചു
Jun 3, 2013, 14:59 IST
കാസര്‍കോട്: സഹോദരി ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങിനിടെ യുവാവും മരിച്ചു. മൊഗ്രാല്‍ ചളിയങ്കോട്ടെ മുഹമ്മദ് (38) ആണ് മരിച്ചത്. മുഹമ്മദിന്റെ സഹോദരി ഖദീജയുടെ ഭര്‍ത്താവ് സി.എച്ച്. മമ്മുഞ്ഞി (65) ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ മരണപ്പെട്ടിരുന്നു.
മമ്മുഞ്ഞിയുടെ മരണാനന്തര ചടങ്ങിനുള്ള ഒരുക്കം നടത്തുന്നതിനിടെ ഓട്ടോ ഡ്രൈവറായ മുഹമ്മദിന് മരണ വീട്ടില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഒറ്റയ്ക്ക് ഓട്ടോയില്‍ കുമ്പള സഹകരണ ആശുപത്രിയില്‍ പോകാന്‍ തയ്യാറായെങ്കിലും മറ്റുള്ളവര്‍ അതിന് സമ്മതിക്കാതെ മറ്റൊരു വാഹനത്തില്‍ കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിക്കുകയും ഡോക്ടറെ കാണാന്‍ കാത്തരിക്കുന്നതിനിടയില്‍ കുഴഞ്ഞ് വീണ് മരിക്കുകയുമായിരുന്നു.
കുമ്പള നുസ്രത്തുല്‍ മസാകീന്‍ സംഘടനയുടെ സജീവ പ്രവര്‍ത്തകനായിരുന്നു മരിച്ച മുഹമ്മദ്. ഭാര്യ: നിഷാന. മക്കള്‍: മിസ്ബ, മിത്‌ലാജ്. സഹോദരങ്ങള്‍: ഖദീജ, ജമാല്‍, മൊയ്തീന്‍, ഹസന്‍, അബ്ദുല്ല, ഖാദര്‍, ഇബ്രാഹിം. മരിച്ച മമ്മുഞ്ഞിയുടെ മക്കള്‍: ഷരീഫ, ജാഫര്‍, നൗഫല്‍, മൂസ, സഫ്‌വാന്‍.
മുഹമ്മദ് |
മമ്മുഞ്ഞി |

Keywords: Youth, Mogral, Auto Driver, Kumbala, Hospital, Doctor, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.