ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന തെങ്ങുകയറ്റത്തൊഴിലാളി കുളത്തില്‍ വീണ് മരിച്ചു
Aug 22, 2016, 10:00 IST
കുണ്ടംകുഴി: (www.kasargodvartha.com 22/08/2016) ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന തെങ്ങുകയറ്റത്തൊഴിലാളി കുളത്തില്‍ വീണ് മരിച്ചു. കുണ്ടംകുഴി മരുതടുക്കം ബെദിരയിലെ കെ വേണു (50)വാണ് അബദ്ധത്തില്‍ കാല്‍ വഴുതി കുളത്തില്‍ വീണ് മുങ്ങിമരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ജോലി കഴിഞ്ഞ് കുളത്തിനരികിലൂടെ വീട്ടിലേക്ക് പോകുകയായിരുന്ന വേണു അബദ്ധത്തില്‍ കുളത്തില്‍ വീഴുകയായിരുന്നു. നിലവിളികേട്ട് അയല്‍വാസികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലെത്തിയ ഫയര്‍ഫോഴ്‌സാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: നളിനി. ഏക മകന്‍ നവീന്‍. സഹോദരങ്ങള്‍: രാധ, തമ്പാന്‍, രാമകൃഷ്ണന്‍, മോഹനന്‍.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലെത്തിയ ഫയര്‍ഫോഴ്‌സാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: നളിനി. ഏക മകന്‍ നവീന്‍. സഹോദരങ്ങള്‍: രാധ, തമ്പാന്‍, രാമകൃഷ്ണന്‍, മോഹനന്‍.
Keywords: Kasaragod, Kerala, Kundamkuzhi, Death, Obituary, Drown, Man drowned to death in pond.