Drowned | കുളിച്ച് കൊണ്ടിരിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തി
Aug 11, 2022, 17:41 IST
കളനാട്: (www.kasargodvartha.com) സുഹൃത്തുകളുമൊത്ത് കുളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുളത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തി. കളനാട് ജുമാ മസ്ജിദിന് സമീപത്തെ എസ് കെ വിലയിൽ ശരീഫ് ഹാജി - ഹലീമ ദമ്പതികളുടെ മകന്‍ യാസിറി (25) ന്റെ മൃതദേഹമാണ് വൈകിട്ട് അഞ്ച് മണിയോടെ കണ്ടെത്തിയത്.
കളനാട് എല്‍പി സ്‌കൂളിന് മുന്നിലുള്ള കുളത്തില്‍ വ്യാഴാഴ്ച വൈകിട്ട് 3.30 മണിയോടെ സുഹൃത്തുകളുമൊത്ത് കുളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് യുവാവിനെ കാണാതായത്. യുവാക്കള്‍ സ്ഥിരമായി ഇവിടെ കുളിക്കാറുണ്ട്. ഒപ്പമുണ്ടായ യുവാക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് മേല്‍പറമ്പ് പൊലീസിനെ വിവരമറിയിക്കുകയും പൊലീസും വിവരമറിഞ്ഞെത്തിയ റസ്‌ക്യൂ ഗാര്‍ഡ്മാരും ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
കുളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പ്രവാസിയായ യാസിര്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്. യുവാവിന് വീട്ടുകാര്‍ വിവാഹാലോചന നടത്താനുള്ള ഒരുക്കത്തിലായിരുന്നു.
സഹോദരങ്ങള്‍: യാസിന്‍ (ഗള്‍ഫ്), ഹാശിര്‍ (ഗള്‍ഫ്), മന്‍സൂര്‍, മിദ് ലാജ്, ജുമാന.

ALSO READ:
Keywords: # Short-News, News, Kerala, Short-News, Kasaragod, Top-Headlines, Drown, Died, Obituary, Kalanad, Young man drowned.
< !- START disable copy paste -->