city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബി. കുമാരന്‍ നിര്യാതനായി

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബി. കുമാരന്‍ നിര്യാതനായി
B.Kumaran
കാസര്‍കോട്: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഇടനീര്‍ ഡിവിഷന്‍ മെമ്പറും, കോണ്‍ഗ്രസ് നേതാവുമായിരുന്ന ബേര്‍ക്കയിലെ ബി. കുമാരന്‍ ഹൃദയ സ്തംഭനം മൂലം നിര്യാതനായി. തിങ്കളാഴ്ച രാവിലെ മകളെ സ്‌ക്കൂളിലയക്കാന്‍ ബസ് കാത്ത് നില്‍ക്കവേയാണ് ഹൃദയാഘാതമുണ്ടായത്. ഉടന്‍ നായനാര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.

കോണ്‍ഗ്രസിന്റെ പഴയകാല നേതാവും ചെങ്കള സര്‍വ്വീസ് ബാങ്കിന്റെ പ്രഥമ പ്രസിഡന്റുമായിരുന്ന പരേതനായ കെ. കര്‍ത്തമ്പു വൈദ്യരുടെയും കല്യാണിയുടെയും മകനാണ് കുമാരന്‍. പാരമ്പര്യവൈദ്യ കുടുംബത്തില്‍പ്പെട്ട കുമാരന്‍ ചെര്‍ക്കളയില്‍ ആയുര്‍വ്വേദ ഷോപ്പില്‍ ചികിത്സകനായിരുന്നു.

കോണ്‍ഗ്രസ് ചെങ്കള മണ്ഡലം സെക്രട്ടറി, ജനശ്രീ ചെങ്കള പഞ്ചായത്ത് ചെയര്‍മാന്‍ എന്നീ നിലകളാണ് പ്രവര്‍ത്തിച്ചുവരികയാണ്. റീനയാണ് ഭാര്യ. സെന്‍ട്രല്‍ സ്‌കൂളില്‍ മൂന്നാം തരത്തില്‍ പഠിക്കുന്ന നവമി ഏകമകളാണ്. വേലായുധന്‍, കുഞ്ഞിരാമന്‍, നാരായണന്‍, പുഷ്പ, പത്മിനി, വത്സല എന്നിവര്‍ സഹോദരങ്ങളാണ്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മുംതാസ് ഷുക്കൂര്‍, വൈസ് പ്രസിഡന്റ് മുസ ബി. ചെര്‍ക്കള, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ .ഇഖ്ബാല്‍ കല്ലട്ര, അസ്മാബി കെ.വി.എസ് അബ്ദുളള, തസ്ലീമ ഹാരിസ്, മെമ്പര്‍മാരായ എസ്.കുമാര്‍, എ.കെ. ഷാഫി, എ.കെ. ആരിഫ്, ഉമൈറ അബ്ദുര്‍ റഹ്മാന്‍, പി.ബി. അഷ്‌റഫ്, രജനി, പുഷ്പലത എസ്. ആള്‍വ, സ്‌നേഹലത, മിസിരിയ, ഷാഫി എന്നിവരും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബെവിന്‍ ജോണ്‍ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ കുമാരന്റെ വീട്ടിലെത്ത് അന്ത്യോപചാരം അര്‍പ്പിച്ച് അനുശോചിച്ചു.

Keywords: B.Kumaran, Obituary, Block Panchayath Member, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia