കാഞ്ഞങ്ങാട് ചെമ്മട്ടംവയലില്‍ ഓട്ടോറിക്ഷയില്‍ കാറിടിച്ചു ഓട്ടോ ഡ്രൈവര്‍ മരിച്ചു
Feb 2, 2016, 20:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02/02/2016) ഓട്ടോറിക്ഷയില്‍ കാറിടിച്ചു ഓട്ടോ ഡ്രൈവര്‍ മരിച്ചു. കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ പുതുവൈയിലെ കവ്വാച്ചിറ നാരായണന്‍ (56) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ചെമ്മട്ടംവയല്‍ ജില്ലാ ആശുപത്രിക്കു സമീപത്തു വച്ച് മാവുങ്കാല്‍ ഭാഗത്തു നിന്നും അമിതവേഗതയില്‍ വന്ന സ്വിഫ്റ്റ് കാര്‍ ഓട്ടോറിക്ഷയിലിടിച്ചാണ് അപകടം.
ഇടിയുടെ ആഘാതത്തില്‍ നാരായണന്റെ ദേഹത്തേക്കു ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു. ഭാര്യ: സതി. മക്കള്‍: ശരത്, ഷനത് (ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരന്‍: കുഞ്ഞികൃഷ്ണന്‍. പരേതരായ നാരന്തട്ട കുഞ്ഞിരാമന്‍ നായര്‍ - അടുക്കാടുക്കം പാറുക്കുട്ടിയമ്മ ദമ്പതികളുടെ മകനാണ്.
Keywords : Kanhangad, Accident, Death, Auto Driver, Auto-rickshaw, Car, Injured, Hospital, Narayanan, Auto Rickshaw driver dies in accident.