8 വര്‍ഷം മുമ്പ് 8 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റ പ്രധാനാധ്യാപിക മരിച്ചു
Mar 20, 2013, 13:52 IST
കാസര്‍കോട്: എട്ടു വര്‍ഷം മുമ്പ് എട്ടു പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റ പ്രധാനാധ്യാപിക മരിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുകൂടിയായ കാസര്‍കോട് ബാങ്ക് റോഡിലെ കെ. ഇന്ദിര (73) യാണ് മരിച്ചത്.
എട്ടു വര്‍ഷം മുമ്പ് ഉപ്പളയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റതു മുതല്‍ ഇവര്‍ കിടപ്പിലായിരുന്നു. ബാങ്ക് റോഡിലെ വീട്ടില്‍ ബുധനാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കാസര്‍കോട് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രധാനധ്യാപികയായിരുന്നു. 1993 ലാണ് ദേശീയ അധ്യാപക അവാര്‍ഡ് ലഭിച്ചത്. 2000 ല്‍ വിരമിച്ചു. അവിവാഹിതയാണ്.
സഹോദരങ്ങള്‍: ലീലാവതി നായിക്ക്, ജാഹ്നവി റാവു, ജലജാക്ഷി, അരുന്ധതി റാവു. മരണ വിവരമറിഞ്ഞ് നിരവധി പേര്‍ ബാങ്ക് റോഡിലെ അധ്യാപികയുടെ വീട്ടിലെത്തിയിരുന്നു. ഒട്ടേറെ പേര്‍ക്ക് അറിവ് പകര്‍ന്ന അധ്യാപികയുടെ മരണം നാട്ടുകാരെയും വീട്ടുകാരെയും പൂര്‍വ വിദ്യാര്‍ത്ഥികളെയും കണ്ണീരിലാഴ്ത്തി.
Keywords: Headmaster, Accident, Kasaragod, Award, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.