24 വര്‍ഷം കിടപ്പിലായിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മരിച്ചു
Jul 15, 2015, 14:12 IST
ബദിയഡുക്ക: (www.kasargodvartha.com 15/07/2015) 24 വര്‍ഷം കിടപ്പിലായിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മരിച്ചു. കുമ്പഡാജെയിലെ ഹമീദ് ഹാജിയുടെ ഭാര്യ മറിയുമ്മ (55) ആണ് മരിച്ചത്. 24 വര്‍ഷം മുമ്പ് വിറയല്‍ ബാധിച്ച് തളര്‍ന്നു വീണതായിരുന്നു. പിന്നീട് കിടപ്പിലാവുകയും ചെയ്തു.
എട്ട് വര്‍ഷത്തോളമായി അസുഖം മൂര്‍ച്ഛിച്ചിരിക്കുകയായിരുന്നു. മംഗളൂരു ഉള്‍പെടെയുള്ള പല ആശുപത്രികളിലും വിവിധ തരത്തിലുള്ള ചികിത്സ നടത്തിയെങ്കിലും നിലയില്‍ ഒരു മാറ്റവുമുണ്ടായിരുന്നില്ല.
മക്കള്‍: മുഹമ്മദ് (സൗദി), റഷീദ്, സിദ്ദീഖ് (അബൂദാബി), ആസ്യ. മരുമക്കള്‍: സുഹറ, പരേതനായ റഹീം മൊഗ്രാല്‍. സഹോദരങ്ങള്‍: കെ.എസ്. മുഹമ്മദ് കുഞ്ഞി, കെ.എസ്. അബ്ദുര്‍ റഹ് മാന്‍, കെ.എസ്. ഫസല്‍. ഖബറടക്കം കുമ്പഡാജെ ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
Keywords: Death, Obituary, Kasaragod, Kerala, Endosulfan victim dies.
Advertisement: