സ്‌കൂട്ടറില്‍ കാറിടിച്ച് ഇലക്ട്രീഷ്യന്‍ മരിച്ചു
Dec 27, 2017, 10:39 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.12.2017) സ്‌കൂട്ടറില്‍ കാറിടിച്ച് ഇലക്ട്രീഷ്യന്‍ മരിച്ചു. ചിത്താരി ചാമുണ്ഡിക്കുന്ന് മീത്തല്‍ വീട്ടിലെ വെള്ളുങ്ങന്റെ മകനും സി പി എം ചാമുണ്ഡിക്കുന്ന് ബ്രാഞ്ച് അംഗവുമായ സുനില്‍കുമാര്‍(40) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9.30 മണിയോടെ ചിത്താരി ഇലക്ട്രിസിറ്റി ഓഫീസ് പരിസരത്താണ് അപകടമുണ്ടായത്. സുഹൃത്ത് പുഷ്പനെയും കൂട്ടി കാഞ്ഞങ്ങാട് ഭാഗത്തേക്ക് സുനില്‍കുമാര്‍ ഓടിച്ചുപോവുകയായിരുന്ന കെ എല്‍ 60 എല്‍ 7659 നമ്പര്‍ സ്‌കൂട്ടറില്‍ പയ്യന്നൂര്‍ കണ്ടോത്ത് നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന കാറിടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ചുവീണ സുനില്‍ കുമാറിനെ ഉടന്‍ തന്നെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു യൂനിറ്റി ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്. പിന്നീട് മരണം സംഭവിച്ചു. തലക്കേറ്റ മാരകമായ ക്ഷതമാണ് മരണകാരണം. സുനില്‍കുമാറിന് ഭാര്യയും മക്കളുമുണ്ട്.
ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. അപകടം വരുത്തിയ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. അസ്വാഭാവികമരണത്തിന് കേസെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kanhangad, Kerala, News, Accident, Death, Obituary, Scooter, Car, Hospital, Police, Custody, Case, Accident; Electrician dies.
< !- START disable copy paste -->