സ്വകാര്യ ബസ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
Aug 29, 2014, 18:34 IST
കുറ്റിക്കോല്‍: (www.kasargodvartha.com 29.08.2014) സ്വകാര്യ ബസ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. പള്ളഞ്ചി - കാസര്‍കോട് റൂട്ടിലോടുന്ന ശുക്‌രിയ ബസിലെ ക്ലീനര്‍ കുറ്റിക്കോല്‍ ഞെരുവിലെ എച്ച് മാണിയുടെ മകന്‍ എച്ച്. ബാലകൃഷ്ണ (38)നാണ് മരിച്ചത്.
രാവിലെ സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പ് ബസ് കഴുകുന്നതിനിടയിലാണ് കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദീര്‍ഘകാലമായി ഇതേ ബസില്‍ ജോലി ചെയ്തുവന്ന ബാലകൃഷ്ണന്‍ ഹൃദ്രോഗ ബാധയെതുടര്‍ന്ന് പരിയാരത്ത് ചികിത്സ നടത്തിയിരുന്നു.
ജാനകി (സുന്ദരി) യാണ് അമ്മ. ഭാര്യ: പുഷ്പ. മക്കള്‍: ഉണ്ണി (കുറ്റിക്കോല്‍ എ.യു.പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി), ഉണ്ണിമായ (അംഗണ്‍വാടി), അഭിഷേക്. സഹോദരങ്ങള്‍: മോഹനന്‍, കാര്‍ത്യായനി.

Keywords : Kuttikol, Bus, Worker, Obituary, kasaragod, Kerala, Hospital, Bus Cleaner.