city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി.പി.എം. നീലേശ്വരം മുന്‍ ലോക്കല്‍ സെക്രട്ടറി കുഞ്ഞമ്പു നിര്യാതനായി

സി.പി.എം. നീലേശ്വരം മുന്‍ ലോക്കല്‍ സെക്രട്ടറി കുഞ്ഞമ്പു നിര്യാതനായി
നീലേശ്വരം: സി.പി.എം. നീലേശ്വരം മുന്‍ ലോക്കല്‍ സെക്രട്ടറി തട്ടാച്ചേരി കൈവേലിക്കലിലെ എന്‍.കെ.കുഞ്ഞമ്പു (88) നിര്യാതനായി. തയ്യല്‍ തൊഴിലാളിയായിരുന്നു. 1974ലെ പള്ളിക്കര തോക്ക് കേസില്‍ ജയില്‍വാസം അനുഷ്ഠിച്ചിരുന്നു. ഭാര്യ: പരേതയായ ടി.വി.ശിങ്കാരി (റിട്ട.പ്രധാനാധ്യാപിക, മടിക്കൈ ആലമ്പാടി ഗവ.യു.പി.സ്കൂള്‍). മക്കള്‍: ടി.വി.ശേഭനന്‍ (ബി.എസ്.എഫ്.), ടി.വി.സുരേഷ് (ആരോഗ്യ വകുപ്പ്, പാലക്കാട്), സ്നേഹരാജന്‍, സ്നേഹലത(ആരോഗ്യ വകുപ്പ് നീലേശ്വരം), പരേതയായ സ്വര്‍ണലത (അധ്യാപിക). മരുമക്കള്‍: രാമകൃഷ്ണന്‍ (കളക്ടറേറ്റ്, കണ്ണൂര്‍), ഉഷ (ബേക്കല്‍), വിദ്യ (ഒളവറ), സ്മിത (കാലിച്ചാനടുക്കം). സഹോദരങ്ങള്‍: പരേതരായ കുഞ്ഞിക്കണ്ണന്‍, ചെറിയോള്‍. ശവസംസ്കാരം ചെവ്വാഴ്ച രാവിലെ നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ വീട്ടുവളപ്പില്‍ നടന്നു.

Keywords:  N.K.Kunhambu, Obituary, Nileshwaram

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia