സഹായങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ ശാശ്വതി യാത്രയായി
Sep 4, 2016, 10:00 IST
കുന്നുംകൈ: (www.kasargodvartha.com 04.09.2016) മജ്ജയില്‍ ക്യാന്‍സര്‍ ബാധിച്ച് മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന ഡിഗ്രി വിദ്യാര്‍ത്ഥിനി മരിച്ചു. എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളജ് ഡിഗ്രി വിദ്യാര്‍ത്ഥിനി ചെമ്പംകുന്നു തറപ്പേല്‍ ദിനേശന്‍ - സരോജിനി ദമ്പതികളുടെ മകള്‍ ശാശ്വതി (19)യാണ് ശനിയാഴ്ച രാത്രിയോടെ മരിച്ചത്.
അത്യപൂര്‍വ രോഗമായ മജ്ജയിലെ രക്തകോശങ്ങള്‍ പുനരുല്‍പാദനമില്ലാതെ നശിക്കുന്ന (എ എം എല്‍) രോഗമാണ് ശാശ്വതിയെ പിടികൂടിയത്. സ്വകാര്യ ബസ് ജീവനക്കാരനായ പിതാവിന് 30 ലക്ഷത്തോളം രൂപ ചെലവ് വരുന്ന ചികിത്സ തുടര്‍ന്നു നടത്താന്‍ സാധിക്കാത്തതിനാല്‍ കഴിഞ്ഞ ദിവസം നാട്ടുകാരുടെ നേതൃത്വത്തില്‍ ശാശ്വതിയെ സഹായിക്കാന്‍ ചികിത്സാ സഹായ കമ്മിറ്റി രൂപവല്‍ക്കരിച്ചിരുന്നു.
ഇതിനിടയിലാണ് ശാശ്വതിയെ മരണം തട്ടിയെടുത്തത്. സഹോദരങ്ങള്‍: ദീപക്, ദര്‍ശന.
Related News: അപൂര്‍വ രോഗം ബാധിച്ച കോളജ് വിദ്യാര്‍ത്ഥിനി സുമനസ്സുകളുടെ കാരുണ്യം തേടുന്നു
Keywords : Kanhangad, Student, Death, Hospital, Treatment, Obituary, Kasaragod, Shashwathi No more.