 |
Rajesh rao |
കാസര്‍കോട്: ശിശുരോഗ വിദഗ്ദ്ധനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ബീച്ച് റോഡിലെ ഗുരുദാമ ഹൗസില്‍ ഡോ.ഉമേഷ് റാവുവിന്റെ മകന് ഡോ.ബി.രാജേഷ് റാവുവിനെയാണ്(40) വെള്ളിയാഴ്ച രാത്രി 7.30 മണിയോടെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍കോട് ഗീതാടാകീസിന് സമീപം ഡോ.രാജേഷ് റാവു ക്ലിനിക്ക് നടത്തിവരുന്നുണ്ട്. ഒന്നരമാസമായി ഡോക്ടര്‍ ക്ലിനിക്കിലോ മറ്റോ പോകാറില്ലായിരുന്നു. സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്നും ക്ലര്‍ക്കായി വിരമിച്ച മാതാവ് ഇരാകാമത്ത് മാത്രം വീട്ടിലുണ്ടായിരുന്നപ്പോഴാണ് ഡോ.രാജേഷ് റാവു കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. കാഞ്ഞങ്ങാട്ടെ മന്‍സൂര്‍ ആശുപത്രിയില്‍ നേരത്തെ ഡോ.രാജേഷ് റാവു ജോലി ചെയ്തിരുന്നു. ഡോക്ടറുടെ മരണത്തിന് കാരണം പോലീസ് അന്വേഷിച്ചുവരികയാണ്. സഹോദരിമാര്‍ ഡോ.പൂര്‍ണ്ണിമ(ബാംഗ്ലൂര്‍), പ്രതിമ(അമേരിക്കയില്‍ എഞ്ചിനീയര്‍). കാസര്‍കോട് ടൗണ്‍പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. അവിവാഹാതിനാണ് മരിച്ച ഡോ.രാജേഷ് റാവു.
Keywords: kasaragod, Doctor, suicide, Obituary