ശബരിമല ദര്‍ശനത്തിന് പോയ ഭക്തന്‍ പമ്പയില്‍ പുഴയില്‍ വീണ് മരിച്ചു
Jan 12, 2015, 18:36 IST
കുണ്ടംകുഴി: (www.kasargodvartha.com 12/01/2015) ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ പമ്പയില്‍ പുഴയില്‍ വീണ ഭക്തന്‍ മരിച്ചു. എരിഞ്ഞിപ്പുഴ മുള്ളംകോട്ടെ സുകുമാരന്‍ (50) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ശബരിമലയിലേക്ക് പോയത്. ദര്‍ശനം കഴിഞ്ഞ് ഒപ്പമുള്ളവര്‍ക്കൊപ്പം മലയിറങ്ങിയതിന് ശേഷം ശനിയാഴ്ച രാവിലെ പത്തോടെയാണ് അപകടം.
പമ്പയില്‍ പാലത്തിന്റെ കൈവരിയില്‍ ചാരി സുഹൃത്തുക്കളെ കാത്തിരിക്കുമ്പോള്‍ തലകറങ്ങി പുഴയിലേക്ക് വീഴുകയായിരുന്നു. തലക്ക് ഗുരുതരമായ പരിക്കേറ്റ സുകുമാരനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കള്‍ നാട്ടില്‍ നിന്നും കോട്ടയത്തെത്തിയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ മരിച്ചു.
നാട്ടിലെത്തിച്ച് ചൊവ്വാഴ്ച പുലര്‍ച്ചയോടെ സംസ്‌കരിച്ചു. ഭാര്യ: സുലോചന. മകന്‍: വിഷ്ണു (ജിഎല്‍പിഎസ് കുണ്ടൂച്ചി). കണ്ണൂര്‍ കൂടാളിയിലെ പരേതനായ കൃഷ്ണന്റെയും ബേബിയുടെയും മകനാണ്. സഹോദരങ്ങള്‍: ഹരിദാസന്‍ (മൊറാഴ), സുമംഗല (കൂടാളി), കമല (കടലായി).

Keywords: Ayyappa devotee drowned, Kundamkuzhi, Obituary, Kerala, Shabarimala, Sukumaran.