വൃദ്ധയെ കൊലപ്പെടുത്തി സ്വര്‍ണ്ണംകവര്‍ന്നു
Jul 4, 2012, 08:55 IST
ഉഡുപ്പി: വീട്ടില്‍ തനിച്ച് താമസിക്കുന്ന 75കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ചചെയ്തു. ചൊവ്വാഴ്ചയാണ് സംഭവം. അമ്മുഞ്ചെ കോളാല്‍ ഗിരിയിലെ രാധു കര്‍ക്കരെയാണ് നിഷ്ഠൂരമായി വധിക്കപ്പെട്ടത്.
കഴിഞ്ഞ നാലഞ്ച് വര്‍ഷമായി രാധു തനിച്ചാണ് താമസം. ഈ വീടിനെകുറിച്ച് പരിചിതമായ കരങ്ങളാണ് കൊലയ്ക്കുപിന്നിലെന്ന് സംശയമുണ്ട്. അഞ്ച് മക്കളില്‍ മൂന്നുപേര്‍ മുംബൈയിലും മറ്റൊരു മകന്‍ സമീപത്തെ വീട്ടിലുമാണ് താമസിക്കുന്നത്. എകമകള്‍ വിവാഹിതയാണ്.
കൊലപ്പെടുത്തിയ ശേഷം ശരീരത്തിലുണ്ടായിരുന്ന മാലയും വളയും കമ്മലും കവര്‍ന്നാണ് മോഷാടാക്കള്‍ കടന്നത്. മകന്‍ ഗോപാല്‍ കല്‍ക്കരയുടെ പരാതിയില്‍ ബ്രഹ്മാവര്‍ പോലീസ് കേസെടുത്തു.

Key words: Murder, Udupi, gold, Obituary, Radu Karkkare