വീട്ടുകാര്‍ വിവാഹത്തിന് പോയപ്പോള്‍ പെണ്‍കുട്ടി തൂങ്ങി മരിച്ചനിലയില്‍; മരണത്തില്‍ സംശയം
Jun 1, 2013, 09:25 IST
മഞ്ചേശ്വരം: വീട്ടുകാര്‍ കുടുംബസമേതം വിവാഹത്തിന് പോയപ്പോള്‍ പെണ്‍കുട്ടിയെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വോര്‍ക്കാടി ധര്‍മ്മ നഗറിലെ ഈശ്വരയുടെ മകളും വോര്‍ക്കാടിയിലെ അടക്ക കമ്പനിയില്‍ ജീവനക്കാരിയുമായ സരിത (19) യെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് 5.30 മണിയോടെ വിവാഹത്തിന് പോയ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് സരിതയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ കാല്‍ നിലത്ത് കുത്തിയ നിലയില്‍ കണ്ടെത്തിയതിനാല്‍ മരണത്തില്‍ വീട്ടുകാരും നാട്ടുകാരും സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി ശനിയാഴ്ച ഉച്ചയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
മംഗലാപുരം തെക്കോട്ട് അമ്മാവന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് വീട്ടുകാര്‍ കുടുംബസമേതംപോയത്. എന്നാല്‍ സരിത വിവാഹത്തിന് പോകാതെ വീട്ടില്‍ കഴിയുകയായിരുന്നു. മരണത്തില്‍ സംശയമൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടി കടുത്ത വയറുവേദനയ്ക്ക് ചികിത്സയിലായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും ഇതിന്റെ മനോവിഷമം കാരണം സരിത തൂങ്ങിമരിച്ചതാകാമെന്നുമാണ് പോലീസിന്റെ നിഗമനം.
വാസന്തിയാണ് മാതാവ്. സൗമ്യ, സംഗീത, ശ്വേത എന്നിവര്‍ സഹോദരിമാരാണ്.

Keywords: Obituary, Suicide, Family, Marriage, Postmortem, Police, Investigation, Manjeswaram, Kasaragod, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.