വീടിന് തീപിടിച്ച് ഗൃഹനാഥന്‍ പൊള്ളലേറ്റ് മരിച്ചു
May 11, 2015, 10:43 IST
മഞ്ചേശ്വരം: (www.kasargodvartha.com 11/05/2015) വീടിന് തീപിടിച്ച് ഗൃഹനാഥന്‍ പൊള്ളലേറ്റ് മരിച്ചു. കുഞ്ചത്തൂര്‍ മുള്ളിഗദയിലെ ബാലകൃഷ്ണറായ് (60) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയതായിരുന്നു ബാലകൃഷ്ണറായ്. രാത്രി 11.30 മണിയോടെ മുറിക്കകത്തുനിന്നും പുക ഉയരുന്നതുകണ്ട് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് വാതില്‍ തകര്‍ത്ത് ഇദ്ദേഹത്തെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രമേഹത്തെതുടര്‍ന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവറായ ബാലകൃഷ്ണറായുടെ ഒരു കാല്‍ നേരത്തെ മുറിച്ചുനീക്കിയിരുന്നു. വീടിനോടുചേര്‍ന്നുള്ള ഓഫീസ് റൂമിലാണ് ബാലകൃഷ്ണറായ് ഉറങ്ങാന്‍ കിടന്നിരുന്നത്. ഷോട്ട് സര്‍ക്യൂട്ട് മൂലമാണോ അതല്ലാ തീകൊളുത്തി ആത്മഹത്യചെയ്തതാണോ എന്നകാര്യത്തെകുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് മഞ്ചേശ്വരം പോലീസ് അറിയിച്ചു.
മരണത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്. മുറി അകത്തുനിന്നും പൂട്ടിയനിലയിലായിരുന്നു. ഭാര്യാ സഹോദരന്റെ പരാതിയില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പാടി ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: പത്മാവതി, മക്കള്‍: മിഥുന്‍ റായ് (ബംഗളൂരു), നിഥിന്‍ റായ് (ദുബൈ).
Keywords : Obituary, Manjeshwaram, Kasaragod, Kerala, Balakrishnan, Fire, Short Circuit, Man found dead, Fire.