വീടിനകത്ത് യുവാവിന്റെ അഴുകിയ മൃതദേഹം കെട്ടിതൂങ്ങിയ നിലയില്‍
Apr 13, 2012, 15:08 IST
മഞ്ചേശ്വരം: വീട്ടിനകത്ത് യുവാവിന്റെ അഴുകിയ മൃതദേഹം കെട്ടിതൂങ്ങിയ നിലയില്‍ കണ്ടെത്തി. കൊഡ്ലമുഗറു തുപ്പെ ബദ്രടിയിലെ സദാനന്ദയുടെ വീട്ടിലാണ് മരുമകന് അശോകി(28)ന്റെ അഴുകിയ മൃതദേഹം കാണപ്പെട്ടത്. വീട്ടുകാര്‍ രണ്ടാഴ്ച മുമ്പ് ബന്ധുവിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാനായി പോയതായിരുന്നു. വ്യാഴാഴ്ച തേങ്ങ പറിക്കാനെത്തിയ തൊഴിലാളികളാണ് യുവാവിനെ മൃതദേഹം തൂങ്ങി നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനയച്ചു. അമ്പാടി-ഭവാനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഹരീഷ്, അക്ഷത.
Keywords: Manjeshwaram, Obituary, Youth