വലിയപറമ്പിലെ ടി കെ രാമന്‍ നിര്യാതനായി
Feb 26, 2012, 11:30 IST
തൃക്കരിപ്പൂര്‍: സാമൂഹ്യ പ്രവര്‍ത്തകന്‍ വലിയപറമ്പിലെ ടി കെ രാമന്‍ (61) നിര്യാതനായി. ആശാന്‍ സ്മാരക കലാസമിതി പ്രസിഡന്റ്, പടന്ന മുണ്ട്യ ദേവസ്വം പ്രസിഡന്റ്, ഇടയിലെക്കാട് -വലിയപറമ്പ പാലം കമ്മിറ്റി ചെയര്‍മാന്‍, കെ ജി എം സ്പോട്സ് ക്ളബ്ബ് പ്രസിഡന്റ്, സഹൃദയ ഗ്രന്ഥാലയം സെക്രട്ടറി, അല്‍ബദര്‍ റിലീഫ് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ആദ്യകാല നാടക നടനും ഫുട്ബോള്‍ താരവുമായിരുന്നു. ഭാര്യ: ടി വി പുഷ്പവേണി. മക്കള്‍: ബാബു (ദുബായ്), സംഗീത, സ്വരാജ്. മരുമകന്‍: ഷിജു (ദുബായ്). സഹോദരങ്ങള്‍: ടി കെ കരുണാകരന്‍, അമ്പു, സരോജിനി, പരേതയായ ജാനു. ശവസംസ്കാരം ഞായറാഴ്ച രാവിലെ 7.30ന് സമുദായ ശ്മശാനത്തില്‍ നടന്നു.
സര്‍വ്വകക്ഷി യോഗം അനുശോചിച്ചു
സര്‍വ്വകക്ഷി യോഗം അനുശോചിച്ചു
തൃക്കരിപ്പൂര്‍: സാമൂഹ്യ പ്രവര്‍ത്തകന്‍ വലിയപറമ്പിലെ ടി കെ രാമന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി യോഗം അനുശോചിച്ചു. യോഗത്തില്‍ വലിയപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സിന്ധു അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ വി ഗംഗാധരന്‍, സി വി കണ്ണന്‍, അബ്ദുള്‍ സലാം ഹാജി, പഞ്ചായത്ത് അംഗങ്ങളായ കെ വി രാമചന്ദ്രന്‍, കെ കുഞ്ഞിരാമന്‍, അല്‍ബദര്‍ റിലീഫ് കമ്മിറ്റി പ്രസിഡന്റ്് പി കെ സി സുലൈമാന്‍ ഹാജി, ഉദിനൂര്‍ സുകുമാരന്‍, കെ കുഞ്ഞിരാമന്‍, കെ വി ലക്ഷ്മണന്‍, സി നാരായണന്‍, കെ പത്മനാഭന്‍, കെ വി അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ വി കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു.
Keywords: T.K.Raman, Obituary, Trikaripur