വടക്കെകൊവ്വലിലെ ഇബ്‌റാഹിം ഹാജി നിര്യാതനായി
Sep 25, 2011, 21:52 IST
തൃക്കരിപ്പൂര്‍: ആദ്യകാല കര്‍ഷകനായിരുന്ന വടക്കെകൊവ്വലിലെ എന്‍ ഇബ്‌റാഹിം ഹാജി (85) നിര്യാതനായി. വടക്കുമ്പാട് ഖിദ്മത്തുല്‍ ഇസ്ലാം ജമാഅത്ത് പ്രസിഡന്റ്, സെക്രട്ടറി, ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാ അത്ത് ട്രഷറര്‍, വടക്കുമ്പാട് സി എച്ച് സെന്റര്‍ രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: എംറുഖ്യ. മക്കള്‍: ഖാസിം, അബ്ദുല്‍ ഖാദര്‍, സത്താര്‍ വടക്കുമ്പാട്(നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം), സുബൈദ, സല്‍മ, അഷ്‌റഫ്, മുനീര്‍(ഇരുവരും മലേഷ്യ), മരുമക്കള്‍: സുബൈദ, എം ഖൈറുന്നിസ (അധ്യാപിക കൈക്കോട്ടുകടവ്), എം യു അബ്ദുള്ള, എ കെ ഷാഹുല്‍ ഹമീദ് (വ്യാപാരി), സി എച്ച് റഫീഖ് (ബഹറൈന്‍), ഷംസീറ (കൈതക്കാട്), വി കെ മുനീറ.