റോഡ് മുറിച്ചുകിടക്കുന്നതിനിടയില്‍ ലോറിയിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു
Jul 11, 2012, 23:08 IST
കാസര്‍കോട്: റോഡ് മുറിച്ച് കിടക്കുന്നതിനിടയില്‍ ലോറിയിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. മുള്ളേരിയയിലെ നാരായണന്റെ മകന്‍ ചന്ദ്രോജി(47) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ നുള്ളിപ്പാടിയിലെ കെയര്‍വല്‍ ആശുപത്രിക്ക് മുന്നില്‍വെച്ചാണ് അപകടമുണ്ടായത്. വിദ്യാനഗറില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് കോഴി കയറ്റി വരികയായിരുന്ന കെ.എല്‍ 14 കെ 1569 ലോറിയാണ് അപകടം വരുത്തിയത്.
നുള്ളിപ്പാടിയിലെ കടവരാന്തകളില്‍ താമസിച്ചുവരികയായിരുന്ന ഇയാള്‍ വെള്ളമെടുക്കുന്നതിനായി ആശുപത്രി വളപ്പിലേക്ക് പോകാന്‍ റോഡു മുറിച്ചു കടക്കുകയായിരുന്നു. ഇതിനിടയിലാണ് അമിതവേഗതയില്‍ വന്ന ലോറി ഇടിച്ചുതെറിപ്പിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Keywords: Kasaragod, Nullippady, Accident Death, Mulleria, Lorry.